Chapter Title : രജനിയുടെ പുതു ജീവിതം [Maalu]
എന്നെ ഉള്ളു ...അപ്പുവിന്റെ ഇഷ്ട്ടങ്ങൾ എല്ലാം അറിയുന്ന ആൾ ..അമ്മമ്മക്കാണ് ഏറ്റവും വിഷമം ..അപ്പുവിനെ പിരിയുന്നതിൽ ഇതുവരെ അവനെ പിരിഞ്ഞു കഴിഞ്ഞിട്ടില്ല ..ഒരുപ്രായം വരെ അപ്പു അമ്മമ്മയുടെ കൂടെയാണ് ഉറങ്ങിയിരുന്നത് ..ഒത്തൊരു പുരുഷനായപ്പോ മാറ്റികിടത്തി ..ചിന്നുവും അങ്ങിനെ തന്നെ അമ്മച്ചൻ അവളുടെ ജീവനാണ് ..അവളുടെ എല്ലാമറിയുന്ന ആൾ എന്താവശ്യവും അവൾ അമ്മച്ചനോട് പറയും ..അവൾക്കു പ്രായമായി എന്നൊന്നുമില്ല അമ്മച്ചനെ കെട്ടിപിടിച്ചു കിടക്കാൻ അവൾക്കിപ്പോഴും ഇഷ്ട്ടമാണ് വല്ലാത്തൊരു സുരക്ഷിത്വത്വം അവൾക്കു ആ മാറിൻ ചൂടേറ്റ് കിടക്കുമ്പോൾ കിട്ടാറുണ്ട് ...അച്ഛനിൽ നിന്നും ലഭിക്കാത്ത കരുതലും സ്നേഹവും അവൾക്കു അമ്മച്ചൻ നൽകി അതിന്റെ ഇരട്ടിയായി അവൾ തിരിച്ചു സ്നേഹിച്ചു ..
ഹമ് നേരത്തെ ഇറങ്ങിക്കോ ...താമസിച്ചെന്നു പറഞ്ഞു ഒരു പ്രശ്‌നമാവണ്ട
നിറകണ്ണുകളോടെ അമ്മമ്മ അപ്പുവിനെ യാത്രയാക്കിയത് ...രണ്ടുപേരും കെട്ടിപിടിച്ചു കരഞ്ഞു ..
അമ്മമ്മയും മോനും കരഞ്ഞോണ്ടിരുന്നാൽ പ്ലെയിൻ അതിന്റെ പാട്ടിന് പോകും ...അല്ലെ ചിന്നു
ആ അതന്നെ ...രംഗം മാറ്റാൻ അമ്മച്ചൻ ഓരോന്ന് പറയുന്നതെന്ന് ചിന്നുവിന് മനസ്സിലായി ..അമ്മച്ചൻ പിടിച്ചു നിൽക്കുന്നതാണ് ....
മോനെ എവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്കണം ....മറ്റൊരാളെ വേദനിപ്പിച്ചു നീ സന്തോഷിക്കരുത് .....നല്ലതു ചെയ്തില്ലെങ്കിലും ആർക്കും ദ്രോഹം ചെയ്യരുത് ..
ആ 'അമ്മ ..ഞാൻ ശ്രദ്ധിച്ചോളാം ....
ചിന്നുവും മാമനും കുട്ടൂസനും കൂടിയാണ് അപ്പുവിനെ യാത്രയാക്കാൻ പോയത് ...രജനി പോയില്ല ...തന്റെ പ്രതീക്ഷയാണ് അപ്പു അവനെ എയർപോർട്ടിൽ,,,,, അവൻ പോവുമ്പോ അത് കാണുമ്പോ ചിലപ്പോ തന്റെ നിയന്ത്രണം പോകും ...അവർ പോയതും രജനി പോയി കിടന്നു ...മകന് നല്ലതു വരാൻ ആ 'അമ്മ ഉള്ളുരുകി പ്രാർത്ഥിച്ചു ...
കുട്ടുസനെ കൊണ്ടുപോകുന്നില്ല എന്ന് വിചാരിച്ചതാ ...ചെക്കനുണ്ടോ സമ്മതിക്കുന്നു ഒടുക്കം ചെക്കന്റെ മുന്നിൽ കീഴടങ്ങി ..എന്നത്തേയും പോലെ ...അപ്പു പോകുന്നത് നിറ കണ്ണുകളോടെ ചിന്നു നോക്കിനിന്നു അത്രയ്ക്ക് ജീവനാണ് അവൾക്കു അവനെ ...അതികം അവർ പിരിഞ്ഞിട്ടില്ല പടിത്തത്തിന്റെ ആവശ്യങ്ങൾക്കല്ലാതെ അവർ എപ്പോഴും കൂടെയായിരുന്നു....അവനൊരു പ്രശനം വന്നാൽ അവൻ അവളോട് ആണ് ആദ്യം പറയാറ് ...ഈ യാത്ര നടക്കുമെന്ന് അവനൊരു ഉറപ്പും ഇല്ലായിരുന്നു ..അതവൻ ആദ്യം തന്നെ പറഞ്ഞു ...എവിടുന്നു ചേച്ചി ഇത്രയും കാശ്
💬 Comments
View all comments