Chapter Title : രജനിയുടെ പുതു ജീവിതം [Maalu]
ഇഷ്ട്ടമ്പോലെ കാശും ...അങ്ങനെ രജനി ഗർഭിണിയായി സന്തോഷ വാർത്ത അറിഞ്ഞ രജനിയുടെ അച്ഛനും അമ്മയും ആങ്ങളയും അവളെ കാണാൻ എത്തി ..അവരുടെ നാട്ടിലുള്ള ഒരു ആചാരമാണ് ആദ്യമായി ഗർഭിണി ആകുമ്പോൾ വിവാഹദിവസം ഉടുത്ത വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു വേണം ചടങ്ങിൽ പങ്കെടുക്കാൻ ..
അന്നാണ് രജനി ആദ്യമായി സത്യങ്ങൾ അറിയാൻ തുടങ്ങിയത് ...ഒരുപാടു സ്വർണവുമായി ആ വീട്ടിലേക്കു കെട്ടിക്കയറിയ രജനിയുടെ ആഭരണങ്ങൾ പലതും കാണാനില്ല ..അമ്മായിഅമ്മയുമായി കാര്യം അവതരിപ്പിച്ചു ...ഞെട്ടലോ മറ്റൊന്നും അവരിൽ ഉണ്ടായില്ല..മറിച്ചു രജനി ഞെട്ടി
നിന്റെ നായര് എടുത്തു കാണും ...
എന്നോടൊന്നും പറഞ്ഞില്ല 'അമ്മ
നീ എവിടെയാ സ്വർണം വച്ചതു
അലമാരയിൽ .
പൂട്ടിയിരുന്നോ
ഇല്ല
ആ നന്നായി ....അതവൻ കളിക്കാൻ കൊണ്ടോയിണ്ടാവും
കളിക്കാനോ ....എന്ത് കളി
ചീട്ടുകളിക്കാൻ ....അല്ലാതെ എന്ത് ....അതല്ലേ പാതിരാത്രിക്കും പുലർച്ചക്കും വരുന്നത് ..ഞാൻ പറഞ്ഞു മടുത്തു ....അതൊന്നു നേരെയാക്കാനാ കല്യാണം കഴിപ്പിച്ചത് ...അതും വെറുതായി
തകർന്നു പോയി രജനി .....രാജീവൻ എന്ന ദുർനടപ്പുകാരനെ നന്നാക്കാനുള്ള വഴിയായിട്ടാണ് രജനിയെ അവിടുള്ളവർ കണ്ടത് ..ഒരു പരീക്ഷണ വസ്തുവാണ് താനെന്ന തിരിച്ചറിവ് അവളെ തളർത്തി ...ഗർഭിണി ആയ സന്തോഷത്തേക്കാൾ ഇനിയുള്ള തന്റെ ജീവിതം എങ്ങോട്ട് എന്ന ചിന്ത അവളുടെ ഉള്ളിൽ കിടന്നു നീറി ....
അച്ഛനും അമ്മയും ആങ്ങളയും വന്നു ...കാര്യങ്ങൾ അവൾ അവരെ അറിയിച്ചു ....തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം വളരെയധികം ദുഃഖത്തോടെ അവർ മനസ്സിലാക്കി ..ഇതൊന്നും അറിയാതെ രാജീവൻ കളിയിൽ മുഴുകി ..മറ്റുള്ളവർ ചേർന്ന് രാജീവനെ പറ്റിച്ചുകൊണ്ടിരുന്നത് അയാളും മനസ്സിലാക്കിയില്ല ..കയ്യിലുള്ളത് കഴിഞ്ഞു തിരികെ വീട്ടിലെത്താൻ പുലർകാല 3 മണിയായി
💬 Comments
View all comments