Chapter Title : രജനിയുടെ പുതു ജീവിതം [Maalu]
...പിന്നെ എന്തിനു മറ്റുപലരുടെയും ഇഷ്ട്ടങ്ങൾക്കനുസരിച്ചു ജീവിക്കണം ...അവരൊക്കെ അവരുടെ ഇഷ്ട്ടങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നത് ..അവർ ജീവിക്കുന്ന ജീവിതം അവർ മറ്റുള്ളവരോടും പറയുന്നു അല്ലെങ്കിൽ അവരുടെ ഇഷ്ട്ടങ്ങൾ ...അവരെ പോലെ ജീവിക്കേണ്ട ആവശ്യം എനിക്കില്ല ...ഞാൻ ജീവിക്കേണ്ടത് എന്റെ ഇഷ്ടത്തിന് ആയിരിക്കണം ..എന്റെ മാത്രം ...ഓരോരോ ഉപദേശങ്ങൾ ...വീട്ടിലുള്ളവരുടെ തെറ്റായ ഉപദേശങ്ങൾ ആണ് എല്ലാറ്റിനും കാരണം അമ്മൂമ്മ 'അമ്മ ഇളയമ്മ മാമി ...ഉപദേശത്തിന് ഒരു കുറവും ഉണ്ടായില്ല ...ആണുങ്ങൾ അങ്ങനാണ് ...നിന്റെ അച്ഛനും എന്തായിരുന്നു ...മാറിലേ ....അന്നേ അവർ തന്റെ കൂടെ നിന്നിരുന്നെങ്കിൽ തന്റെ പ്രയാസങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ ജീവിതം ഇങ്ങനെ ആവില്ലായിരുന്നു ...
അല്ല അവരാരുമല്ല ...ഒക്കെ ഞാൻ വരുത്തിവച്ചതാണ് ...ധൈര്യം കാണിക്കണ്ട സമയത്തു കാണിച്ചില്ല ..പേടിയായിരുന്നു ...എല്ലാത്തിനും പേടി ...മുന്നോട്ടു ജീവിക്കാനുള്ള പേടി ഒറ്റപെടുന്നതോർത്തുള്ള പേടി സമൂഹത്തെ ഓർത്തു പേടി വീട്ടുകാരെ ഓർത്തു പേടിച്ചു മക്കളെ ഓർത്തു പേടിച്ചു ....പേടിയാണ് തന്നെ തന്നെ പേടിയാണ് ...
കഴിഞ്ഞ ദിവസം അല്പം ധൈര്യം കാണിച്ചത് ഞാൻ തന്നെയല്ലേ ....അയാൾ തൊട്ടില്ല ...അപ്പൊ ആയാളും പേടിച്ചു ...പേടി പെണ്ണിന് മാത്രം വരുന്നതല്ലല്ലോ ...പേടിപ്പിച്ചാൽ ആയാളും പേടിക്കും ...എന്തായാലും ഉപദ്രവം ഉണ്ട് തെറിവിളിയും ഇതിൽക്കൂടുതൽ ഇനി എന്ത് വരാൻ ..ഒന്ന് ശ്രമിക്കാം ...ശ്രമിച്ചിട്ട് പരാജയപെടുകയാണേൽ അങ്ങ് പോട്ടെ ...ഒരുകാലത്തു തോന്നരുതല്ലോ അന്നൊന്നു ശ്രമിക്കാമായിരുന്നു എന്ന് ...സലീനയെ ഒന്ന് വിളിക്കാം അവളുടെ വാക്കുകൾക്ക് കത്തിയുടെ മൂർച്ചയുണ്ട് ...ഒരാളെ കൊല്ലാൻപോലും മൂർച്ചയുള്ള കത്തി ..പണികഴിഞ്ഞു മയങ്ങുകയായിരിക്കും എന്തൊക്കെ ചെയ്തോ ആവോ ..
ഹലോ ...ഇതാര് പതിവില്ലല്ലോ ഫോൺ വിളി
ഞാൻ ചുമ്മാ ഇരുന്നപ്പോൾ വിളിച്ചത് ആണ്
💬 Comments
View all comments