Chapter Title : Rajeena 1 [Niyas]
വൈദഗ്ദ്യവും സാഹസികതയും ഷമീറിക്കയ്ക്ക്ണ്ടായിരുന്നു. സംഘത്തില്‍ നാലുപേര്‍മുതല്‍ ആറുപേര്‍ വരെ ചിലപ്പോള്‍ ഉണ്ടായിരിക്കും.. പണിക്കാര്‍ സമയവും സൗകര്യവും നോക്കി മാറി മാറി കൊണ്ടിരിക്കും
സംഘത്തിലെ പണിക്കാരികളായ സ്ത്രീകളുമായി കിണറുപണിക്കിടെ ഷമീറിക്ക നടത്തുന്ന ദ്വയാര്ത്ഥ തമാശകള്‍ നാട്ടില്‍ പല സുഹൃത്തുക്കള്‍ ഏറ്റുപറഞ്ഞും നേരിട്ട് കേട്ടും പ്രചാരത്തിലുണ്ടായിരുന്നു.
മൂന്നുനാലു വര്‍ഷം മുന്‍പ് ഞങ്ങള്‍ സ്വന്തമായി വാങ്ങിയ പറമ്പിലെ കിണറുകുഴിക്കുന്നതിനായി ഷമീറിക്കയും സംഘവും വന്നു. ആ സമയത്ത് കിണറുപണിക്കാരെ കുറക്കുന്നതിന്റെ ഭാഗമായി മമ്മദിക്കയും മണ്ണുവലിച്ചു മുകളിലെത്തിക്കാനും സഹായിക്കാനുമായി അവരുടെ കൂടെ കൂടി. കിണറു പണിക്കിടെ
Page 4
നാട്ടിലെ അവിഹിതം മുതല്‍ സകല വാര്‍ത്തകളും നേരമ്പോക്കായി അവര്‍ ചര്‍ച്ചചെയ്യുമായിരുന്നു. ആ ചര്‍ച്ചക്കിടെ എരിവുകൂട്ടാന്‍ ഷമീറിക്ക ഇട്ടിരുന്ന നമ്പറുകള്‍ എല്ലാവരും രസകരമായി ആസ്വദിക്കുമായിരുന്നു
ഡ്യൂട്ടി ഇല്ലാത്ത ദിവസമാണെങ്കില്‍ പണിക്കാര്‍ക്കുള്ള കഞ്ഞിയും ചായയുമായി ചിലപ്പോള്‍ ഞാനും അവിടെ എത്തുമായിരുന്നു. ഒരു തവണ ഞാന്‍ കഞ്ഞിയുമായി വന്നപ്പോള്‍ കിണറു കെട്ടിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചയായിരുന്നു വിശ്രമവേളയില്‍ അവര്‍ നടത്തി കൊണ്ടിരുന്നത് .
ഞാന്‍ എത്തുമ്പോള്‍ ഷമീറിക്കയുടെ കണ്ണുകള്‍ എന്റെ ശരീരത്തെ ചൂഴ്ന്നുനോക്കുന്നതും ഒരു പെണ്ണിന്റെ മുന്നില്‍ ആളാവുന്നതിനുള്ള സാധാരണയില്‍ കവിഞ്ഞ വിലകുറഞ്ഞ തമാശകളും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
മോളേ....കാല് തെറ്റി വീണ് ഞങ്ങള്‍ക്ക് പണി തരല്ലേ...... തുടിക്കാലില്‍ പിടിച്ച് കിണറിലേക്കെത്തി നോക്കുന്ന എന്നെ നോക്കി ഷമീറിക്ക വിളിച്ചു പറഞ്ഞു
എയ് .. ഇല്ല ചേട്ടാ...... അങ്ങിനെ വീഴില്ല....... ഞാന്‍ വിളിച്ചു പറഞ്ഞു
ഉം...വീഴില്ല....കണ്ടിട്ട് അത്ര പെട്ടെന്ന് വീഴുന്ന ടൈപ്പല്ല.........മമ്മദിക്ക അവിടെ ഉണ്ടെന്നു പോലും ശ്രദ്ധിക്കാതെ ശബ്ദം താഴ്ത്തി ഷമീറിക്ക പറഞ്ഞു
പണിക്കാരെല്ലാം കൂട്ടച്ചിരിയായി
അവിടെ നിന്ന് സര്‍ക്കസ് കളിക്കാതെ മാറിപോടീ........മമ്മദിക്ക
💬 Comments
View all comments