Chapter Title : രമിത 2 [MR WITCHER]
അവനെ പിടിച്ചു എഴുന്നേൽപ്പിക്കുന്നു.... അവന്റെ മുഖം കണ്ടാൽ അറിയാം അവനു നന്നായി വേദന ഉണ്ടെന്നു...
ഞാൻ എന്റെ ബാഗും എടുത്ത് പൊടിയിൻ തട്ടി വാഷ് ചെയ്യാൻ പോയി കൂടെ കിരൺ ഉണ്ടായിരുന്നു...
"ഡാ എന്താടാ ഇത് അവന്മാർ ഇപ്പോളും തീർന്നേനെ "
"ഞാൻ അങ്ങോട്ട് പോയതല്ലേ അവന്മാർ ചോദിച്ചു വാങ്ങിയതാ നീ കണ്ടില്ലേ എല്ലാം "
" ഡാ ശെരിയാണ്...... ഇത് പ്രശ്നം ആകില്ലേ. അവന്മാർ എല്ലാം വലിയ ആൾക്കാരാ "
"പ്രശ്നം.... വരുന്നിടത്തു വച്ചു കാണാം "
ഞാൻ വാഷ് ചെയ്തു അവനെയും കൂട്ടി ക്ലാസ്സിൽ പോയി.. പോകും വഴി ചേട്ടനോട് വിളിച്ചു എല്ലാം പറഞ്ഞു.... ഉടനെ കോളേജിൽ വരണം എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ ക്ലാസ്സിലെ കുട്ടികൾ എല്ലാം എന്നെ തന്നെ നോക്കി ഇരിക്കുന്നു.... എല്ലാം അവർ അറിഞ്ഞു കാണും...
ഞാൻ ബഞ്ചിൽ പോയിരുന്നു... ഞാൻ നോക്കിയപ്പോൾ അവളും എന്നെ തന്നെ നോക്കി ഇരിക്കുന്നു.. ഞാൻ നോക്കുന്ന കണ്ടു ഉടൻ തന്നെ രമിത മുഖം മാറ്റി.. വിനിത അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുന്നു. അവളുടെ മുഖത്തു ഒരു വല്ലാത്ത ദേഷ്യം കലർന്ന ഭാവം..
ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു... ബെൽ മുഴങ്ങി കുറച്ചു കഴിഞ്ഞതും ടീച്ചർ വന്നു വല്ലാത്ത ഒരു നോട്ടം നോക്കി.......
ഞാൻ ഇതെന്തു മയിര് എന്ന് ആലോചിച്ചു ഇരുന്നു..
ഏകദേശം 1 മണിക്കൂർ കഴ്ഞ്ഞതും ഒരാൾ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു.. ഞാൻ പോകാനായി പോയതും ക്ലാസ്സ് മുഴുവൻ എന്നെ തന്നെ നോക്കി.... ഞാൻ നടന്നു പുറത്തു
💬 Comments
View all comments