Chapter Title : രമിത 3 [MR WITCHER]
ഫ്രണ്ട്ഷിപ് ഞാൻ നന്നായി എൻജോയ് ചെയ്തു. ഇതിനിടക്ക് പല ദിവസ്സങ്ങളിൽ വിനിത എന്നോട് സംസാരിക്കാൻ വന്നു.. ഞാൻ അവൾക്കു വലിയ മൈൻഡ് ഒന്നും കൊടുത്തില്ല..... അത് അവൾക്കു മനസ്സിലായി എങ്കിലും.. അവളുടെ ചട്ടം എങ്ങോട്ടാണ് എന്ന് എനിക്ക് നല്ല ബോദ്യം ഉണ്ടായിരുന്നു...
എന്നാൽ ഞാൻ ഇടയ്ക്കു രമിതയെ നോക്കുമായിരുന്നു.. അവൾ കാണാതെ ഞാൻ അവളുടെ സൗന്ദര്യം നോക്കി നിന്നു.. ഇടയ്ക്കു അവൾ നോക്കും എങ്കിലും പെട്ടന്ന് നോട്ടം മാറ്റി കളയും...
* അവളെ പറ്റി പറയുക ആണേൽ... ഒരു ദേവാദ ആയിരുന്നു. ഓമനത്തം തുളുമ്പുന്ന മുഗം.. അതിൽ വശ്യമായ കണ്ണുകൾ.. Avg ബോഡി.... എന്നാൽ അത് നല്ല ഷേപ്പിൽ ആയിരുന്നു.. പിന്നെ പനങ്കുല പോലെ മുടി....മൊത്തത്തിൽ പറഞ്ഞാൽ ഒരു ദേവസുന്ദരി.. ക്ലാസ്സിലെ പല ഊളകളും അവളോട് ഇഷ്ടം പറഞ്ഞു എന്നാലും അവൾ അതെല്ലാം പുല്ലു പോലെ തള്ളിക്കളഞ്ഞു.... എനിക്ക് അവളെ കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ.... ബാക്കി എല്ലാരോടും സംസാരിച്ച ഞാൻ അവളോട് മാത്രം ഒന്നും സംസാരിച്ചിട്ടില്ല ഇതുവരെ .... അത് അവൾക്കും മനസ്സിലായോ എന്ന് അറിയില്ല.....
അങ്ങനെ ദിവസ്സങ്ങൾ പോയി കൊണ്ടിരുന്നു.. ഇതിൽ പല ദിവസ്സവും വരുണും ഗാങ്ങും ആയി കണ്ടിരുന്നു എങ്കിലും അവന്മാർ പിന്നെ പ്രശ്നം ഒന്നും ഉണ്ടാക്കാൻ..... എന്നാലും അവരുടെ മുഖം കണ്ടാൽ അറിയാം എന്നോടുള്ള കലിപ് ഇതുവരെ മാറിയിട്ടില്ല എന്ന്.... ഞാനും അവന്മാരെ അധികം മൈൻഡ് ചെയ്യാൻ പോയില്ല... ഇങ്ങോട്ട് പ്രശ്നം ഉണ്ടാക്കാൻ വന്നില്ലേൽ നമുക്ക് എന്താ അല്ലേ....
അങ്ങനെ മാസ്സങ്ങൾ കഴിഞ്ഞു പോയി... ഫസ്റ്റ് സേം എക്സാം കഴിഞ്ഞു.
💬 Comments
View all comments