Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]
ഒരു പുഞ്ചിരി വിടർന്നു..
ഞാൻ നേരെ എണിറ്റു പോയി ഫ്രഷ് ആയി വന്നു. അപ്പോഴും മാളു ഉറക്കം തന്നെ ആയിരുന്നു..
"മാളു.... മാളു.. എനിക്കു സമയം ആയി പെണ്ണെ എനിക്കു.." ഒരുപാട് നേരം വിളിച്ചപ്പോൾ അവസാനം പെണ്ണ് എണിറ്റു.. ഉറക്കം മാറാതെ എന്നെ നോക്കി..
"മോനു ഇന്ന് പോണോ.. എനിക്കു എന്തോ സുഖം ഇല്ലാത്ത പോലെ..... നമുക്ക് കുറച്ചു കൂടി കെട്ടിപിടിച്ചു കിടന്നാലോ "
അവൾ എന്നെ നോക്കി ചോദിച്ചു.. എന്നിട്ട് കൈ നീട്ടി..
"അയ്യെടി മോളെ... ഇന്ന് നടക്കുല... ഇന്ന് വരുൺ രാവിലെ ഡോക്യുമെന്റ് നോക്കാൻ വരും.. അതുകൊണ്ട് പോയെ പറ്റു.. മാളു വേണേ ലീവ് ആക്കിക്കോ "
അവസാനം അവളോട് പറഞ്ഞു അവളെ അവിടെ തന്നെ കിടത്തി.. ഞാൻ ഡ്രസ്സ് ചെയ്തു.. കണ്ണാടിയിലൂടെ നോക്കുമ്പോൾ അവൾ എന്നെയും നോക്കി കിടക്കുന്നു.. ഞാൻ ഡ്രസ്സ് എല്ലാം ചെയ്ത് അവളുടെ അടുത്ത് പോയി അവളെ വലിച്ചു എഴുന്നേൽപ്പിച്ചു.. സ്ഥിരം ഉള്ള ഉമ്മ പരസ്പരം കൊടുത്തു.. എന്നാൽ അവൾ എന്നെ വിടാതെ ഇറുക്കി പിടിച്ചു തന്നെ വച്ചിരുന്നു....
"വിടു പെണ്ണെ... എനിക്കു പോണ്ടേ?"
"മോനു ഇന്ന് പോണ്ട... എന്റെ കൂടെ ഇരിക്ക്..... മാളുവിന് വയ്യാത്തോണ്ടല്ലേ.... പ്ലീസ് "
അവൾ എന്നെ വിടാതെ കൊഞ്ചി കൊണ്ടിരിക്കുന്നു....
"നിനക്ക് അറിയാവുന്നതു അല്ലേ മാളു... ഇന്ന് പോയെ പറ്റു.. ഞാൻ ഇന്ന് നേരത്തെ വരാം.."
ഞാൻ അതും പറഞ്ഞു അവളെ വിടുവിക്കാൻ നോക്കി.. എന്നാൽ അവളുടെ മുഖം തെളിഞ്ഞില്ല.. അവൾ മുഖവും കെട്ടിപിടിച്ചു നിന്നു.. അവൾക്കു നല്ല ക്ഷീണം ഉണ്ട്.. എന്നാൽ എനിക്കു
💬 Comments
View all comments