0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 478

പിടിച്ചു നിൽക്കുവാ.. ഞാൻ മാത്രം അല്ല അമ്മയും ചേട്ടത്തിയും എല്ലാം.. ആർക്കും അവളെ പിരിയുന്നത് ഇഷ്ടം അല്ല..

അവൾ ഇപ്പോൾ കരയും എന്നാ മട്ടിൽ നടക്കുവാ.. ഞാൻ ഇന്നലെ തന്നെ അവൾക്കു കൊണ്ട് പോകാൻ ഉള്ള ഡ്രസ്സ്‌ എല്ലാം എടുത്തു വച്ചിരുന്നു...

അവളുടെ വീട്ടിൽ നിന്നു അവളുടെ അച്ഛനും അമ്മയും മാത്രം ആണ് വന്നത്.. അവർ 9 കുട്ടം പലഹാരം കൊണ്ടാണ് വന്നത്.. ഞങ്ങളെ ചടങ്ങ് പോലെ കുറച്ചു കഴിപ്പിച്ചു.. എന്നിട്ട് കുറെ നേരം കഴിഞ്ഞാണ് അവർ ഇറങ്ങിയത്...

ഇറങ്ങാൻ നേരം അവൾ എല്ലാരേയും കെട്ടിപിടിച്ചു കരഞ്ഞു.. അമ്മയും ചേട്ടത്തിയും എല്ലാം അവളോടൊപ്പം കരഞ്ഞു.. എന്നാൽ ഞാൻ കരയാതെ നിന്നു... അവൾ എന്നോട് യാത്ര പറഞ്ഞില്ല പറഞ്ഞിരുന്നേൽ ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞേനെ അവളുടെ പോക്കും മുടങ്ങിയേനെ......

അവൾ എന്നെ നോക്കാതെ തന്നെ കാറിൽ കയറി പോയി.. ഞാൻ അവൾ പോകുന്നത് നോക്കി നിന്നു.. അവളുടെ കാർ ഗേറ്റ് കടന്നതും.... അമ്മ കരഞ്ഞു കൊണ്ട് അകത്തു പോയി.. അതുവരെ പിടിച്ചു വച്ച എന്റെ എല്ലാ ശക്തിയും പോയി ഞാൻ നേരെ കരഞ്ഞു കൊണ്ട് സോഫയിൽ പോയി ഇരുന്നു.. എനിക്കു വിഷമം സഹിക്കാൻ പറ്റിയിരുന്നില്ല.. ഞാൻ എല്ലാ സങ്കടവും കൂടി കരയാൻ തുടങ്ങി.. അത് കണ്ടു ചേട്ടത്തി എന്നെ വന്നു സമാധാനിപ്പിക്കാൻ നോക്കി.. എന്നാൽ എന്റെ സങ്കടം മാറിയില്ല.. ഞാൻ ചേട്ടത്തിയെ കെട്ടിപിടിച്ചു കരഞ്ഞു.. ചേട്ടനും എന്നെ വന്നു സമാധാനിപ്പിച്ചു.. ഞാൻ അവരുടെ രണ്ടുപേരുടെയും കൂടെ അങ്ങനെ ഇരുന്നു.. എന്നാൽ എന്റെ വിഷമം മാറിയിരുന്നില്ല...

അവൾ പോയിട്ട് ഇപ്പോൾ അരമണിക്കൂർ ആകാൻ പോകുന്നു..ഞാൻ വിഷമിച്ചു അവിടെ തന്നെ ഇരുന്നു.. ചേട്ടത്തി എന്നെ സമാധാനിപ്പിച്ചു കൂടെ ഉണ്ട്.. പുറത്തു ഒരു വണ്ടിയുടെ ഹോൺ അടി കേട്ടപ്പോൾ ആണ് ഞാൻ എണീറ്റത്തു

ഞങ്ങൾ നേരെ വാതിലിൻറെ അടുത്ത് പോയി നോക്കി... നോക്കുമ്പോൾ മാളു പോയ കാർ ആണ്.. ഞാൻ വേഗം പുറത്തിറങ്ങി.. അവർ കാർ നിർത്തിയതും ഡോർ തുറന്നു അവൾ ഇറങ്ങി വന്നു എന്നെ കെട്ടിപിടിച്ചു കരഞ്ഞു.. അവളെ കണ്ട ഞാനും കരഞ്ഞു..

💬 Comments

View all comments