Chapter Title : രമ്യയുടെ ജീവിതം 1 [Mkumar]
മുതലാളി വിസമ്മതിച്ചപ്പോൾ അതിനെ ചോദ്യം ചെയ്തതും, ഞങ്ങളുടെ കൂടെ നിന്ന് ഞങ്ങൾക്ക് ആയി കൂലി വാങ്ങി തരുകയും ചെയ്‍തത് സുനിൽ ആയിരുന്നു..
" ഒരുപാട് നന്ദിയുണ്ട് സുനിൽ "
" ഓഹോ അതിന്റെ ഒരു ആവശ്യം ഇല്ല.. ഇവിടെ നമ്മൾ എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുന്നവർ ആണ്... ജോലിക്കാർക്ക് ഒരു പ്രശ്നം വരുമ്പോൾ നമ്മൾ എല്ലാം ഒറ്റ കെട്ടാവും... അതിൽ സ്ത്രീകൾ, പുരുഷന്മാർ അങ്ങനെ ഒന്നുമില്ല.. നമ്മൾ ജോലിക്കാർ എന്നും ഒറ്റ കെട്ട് ആവണം..."
അന്നത്തെ ദിവസത്തിന് ശേഷം സുനിലനോട് എനിക്ക് പ്രെത്യക സ്നേഹം തോന്നി തുടങ്ങി...
എന്നാൽ എന്റെ സ്നേഹം പറയാൻ എനിക്ക് ഭയം ആയിരുന്നു... എന്നാൽ അതിന് ഒരു അവസരം എന്ന നിലയിൽ
ഞാനും സുനിലും വർക്ക് ചെയ്യുന്നത് ഒരേ സമയത്തിൽ ആയി....
അങ്ങനെ ഞാൻ സമയം കിട്ടുമ്പോൾ സുനിലിന്റെ ഒപ്പം സംസാരിക്കാൻ പോവും.
ഞാനും ലീലയും ഇവിടെ ജോലിക്ക് വന്നിട്ട് ഒരു വർഷം ആയി... ഞങ്ങൾ ഇപ്പോ ഇവിടെ ഒരു സ്ത്രീ ജോലിക്കാർക്ക് ആയിട്ടുള്ള കോട്ടേഴ്‌സിൽ ആണ് താമസിക്കുന്നത്...
ഇതേ വരെ ഞാൻ സുനിലിനോട് ഇഷ്ട്ടം പറഞ്ഞില്ല... എന്നാൽ ഒരു ദിവസം സുനിൽ നേരിട്ട് എന്നെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു... ഇത് കേൾക്കണ്ട താമസം ഞാനും കല്യണത്തിന് സമ്മതം ആണെന്ന് പറഞ്ഞു...
ഞങ്ങളുടെ കല്യാണം അടിപൊളി ആയി നടന്നു... ജോലിക്കാരും പാർട്ടിക്കാരും എല്ലാവരും ഉണ്ടായിരുന്നു.. പക്ഷേ വിഷമം എന്തെന്നാൽ കല്യാണം കഴിഞ്ഞെങ്കിലും ഞങ്ങൾക്ക് ഒരുമിച്ച് കിടക്കാൻ പറ്റില്ലായിരുന്നു.., കാരണം ഒരു വീട് ഞങ്ങൾക്ക് ഇല്ല.. സുനിലും അവരുടെ കോട്ടേഴ്‌സിൽ ആയിരുന്നു
💬 Comments
View all comments