Chapter Title : രമ്യയുടെ ജീവിതം 2 [Mkumar]
1: " ഒന്ന് പോയേ... ഭാസ്കരൻ കമപിശാശ് ഒന്നും അല്ല... അവനെ അറിയുന്നവർ അവനെ അങ്ങനെ വിളിക്കില്ല... "
പെട്ടെന്ന് അവിടെ ഉള്ള ഒരു ചേച്ചിയെ ഭർത്താവ് വിളിച്ചു...
ചേച്ചി 2 : ഞാൻ പോവാ... അല്ലെങ്കിൽ അങ്ങേര് വീട് മുഴുവൻ തല കിഴിൽ ആക്കും.... മോളെ പിന്നെ ആ ഭാസ്കരൻ എന്ന ആളുടെ അടുത്ത് അത്ര കമ്പനി വേണ്ടാ... ട്ടാ...
ചേച്ചി 1 : നീ പോയേ...
എല്ലാവരും അയാളെ പറ്റി മോശം കാര്യം പറയുമ്പോൾ ഈ ചേച്ചി അയാളെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം ആയി...
ചേച്ചി 1 : മോൾ അവള് പറയുന്നത് കേൾക്കണ്ട... നിനക്ക് ഇപ്പോൾ ഇവിടെ ഒരു ജോലി കിട്ടാൻ ബുദ്ധിമുട്ട് ആണ്... ഞാൻ ആ ഭാസ്കരനോട് പറയാം.. അവൻ നിനക്ക് ഒരു ജോലി നോക്കും..
"അയാളോ... "
ചേച്ചി 1 : അവനെ നീ പേടിക്കണ്ട.. അവൻ നിനക്ക് ഒരു ജോലി ഒപ്പിച്ചു തരും..
" പക്ഷേ... പലരും... "
" അവരുടെ വാക്ക് നീ കേൾക്കണ്ട... "
" അവനെ അറിയുന്നവർക്ക് അവനെ കുറ്റപ്പെടുത്താൻ ആവില്ല..."
"അതെന്താ "
" ഈ പറയുന്ന ആളുകളെക്കാൾ അവനെ എനിക്ക് അറിയാം... അവൻ ഈ ഗ്രാമത്തിൽ വന്നപ്പോൾ ചെറുപ്പം ആയിരുന്നു... എന്റെ അമ്മയും അച്ഛനും ആണ് അവനെ എടുത്തു വളർത്തിയത്... അതുകൊണ്ട് എനിക്ക് അവനെ നന്നായി അറിയാം...ആ സ്ത്രീ അവന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ അവന്റെ ജീവിതം സന്തോഷം ആയേനെ.. "
ഞാൻ ആ ചേച്ചി ഒന്ന് നോക്കി..
"
💬 Comments
View all comments