0%

Chapter Title : രണം 3 [Vishnu]

Author : Vishnu Read All Parts 447

“നീ ഇപ്പോഴും അവൻ വരുമെന്നാണോ വിശ്വസിച്ചിരിക്കുന്നെ…. അവൻ ഒക്കെ ചത്തു മലച്ചു കാണും…അവനെയും കാത്ത് നിൽക്കുന്ന നീയാണ് ഇവിടെ വിഡ്ഢി.. “

അവൻ ആരും കേൾക്കാതെ അവളോട്‌ മാത്രമായ് ഒരു പുച്ഛത്തോടെ പറഞ്ഞപ്പോൾ അവൾക് അത് കേട്ട് തരിച്ചു നിൽക്കാൻ മാത്രമായിരുന്നു കഴിഞ്ഞത്…

ശേഷം അവളുടെ കയ്യിലെക് അവൻ കൈ വെക്കാൻ നോക്കിയപ്പോഴാണ് പിന്നിൽ നിന്നും ഒരാൾ അവന്റെ തോളിൽ തട്ടിയത്…

ദേഷ്യത്തിൽ തിരിഞ്ഞതും അശ്വിൻ കാണുന്നത് ഒരാളെ ആയിരുന്നു…ഒരു ചിരിയോടെ തന്റെ മുന്നിൽ നിൽക്കുന്ന ആദി

നന്ദനും മാധവും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ നിന്നു…അടുത്ത പ്രശ്നമാണ് വരുന്നതെന്ന് അവർക്ക് മനസ്സിലായിരുന്നു..

“ഏതാടാ നീ…നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാകില്ലേ “

അത് പറഞ്ഞു അശ്വിൻ ആദിയുടെ മുന്നിൽ ദേഷ്യത്തിൽ നിന്നപ്പോഴും ആദി ഒരു ചിരിയോടെ തന്നെയാണ് നിന്നത്…

ഒരു നിമിഷം ആദിയുടെ കണ്ണുകൾ ശ്രുതിയിലേക്ക് ചെന്നിരുന്നു…ഡോറിനടുത്തു കണ്ണിൽ വെള്ളം നിറച്ചു തല താഴ്ത്തി നിൽക്കുന്ന ഒരു രൂപം..

അവന് എന്തോ

ആ കാഴ്ച കണ്ടതും ഒരു വല്ലായ്മ തോന്നി.. എന്തോ ഒരു പന്തികേട്..

എന്നാൽ പെട്ടെന്നാണ് ആദിയുടെ മൂക്കിൽ തന്നെ അശ്വിന്റെ പഞ്ച് വീണത്…

ശ്രുതിയിൽ ശ്രദ്ധ പോയ ആദിക്ക് അത് തടുക്കാൻ പോയി വന്നത് പോലും അറിഞ്ഞില്ല…ഒരു നിമിഷം ആദി പിന്നോട്ട് തെറിച്ചു വീണു…

കണ്ണിൽ ഇരുട്ട് പടർന്നു…നിലത്തു വീണ ആദിക്ക് ഒരു നിമിഷം ഒന്നും മനസ്സിലായില്ല…മൂക്കിൽ കൈ വച്ചപ്പോൾ അവന് ഒരു നനവ് തോന്നി..ചോര

പെട്ടെന്നു തന്നെ നന്ദനും മാധവും അവനെ വന്നു എഴുന്നേൽപ്പിച്ചു നിർത്തിയിരുന്നു…

ശ്രുതി എന്നാൽ ഒരു ഞെട്ടലോടെ ആദിയെ തന്നെ

💬 Comments

View all comments