0%

Chapter Title : രണം 3 [Vishnu]

Author : Vishnu Read All Parts 450

ആയിരുന്നു..

അപ്പോഴേക്കും മാധവും നന്ദനും എത്തിയിരുന്നു

“എന്താടാ…എന്ത് പറ്റി.. “

ആദി എന്നാൽ അവരുടെ വാക്കുകൾ ഒന്നും ശ്രദ്ധിച്ചില്ല.. അവൻ ആ ഡോർ ചവിട്ടി തുറന്നു അകത്തേക്ക് കയറിയപ്പോൾ ഹാളിലേക്കും വെള്ളം ഒഴുകി വരുന്നുണ്ടായിരുന്നു..

ആദി എന്നാൽ ആ ബെഡ്‌റൂമിലേക്കു കയറി…. റൂം മുഴുവൻ വെള്ളമാണ്…കുളിമുറിയിൽ ടാപ് തുറന്ന ശബ്ദം കേൾക്കാം..

അവിടെനിന്നു തന്നെയാണ് വെള്ളം ഒഴുകി വരുന്നത്…അവന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി…

അവൻ ആ ബാത്രൂം ഡോർ തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല…കുറച്ചു ശക്തി ഉപയോഗിച്ച് അവൻ ആ ഡോർ തുറന്നതും ഒരു നിമിഷം മുന്നിലെ കാഴ്ച കണ്ടു അവൻ കണ്ണുകൾ അടച്ചു പോയിരുന്നു…

ആ ചെറിയ ബാത്രൂം പൂർണമായും ചോര കലർന്ന വെള്ളം കൊണ്ട് നിറഞ്ഞിരുന്നു…

ആ ബാത്‌റൂമിൽ ടാപ്പിന് താഴെ ആയി ബോധമില്ലാതെ ശ്രുതി കിടന്നിരുന്നു…കയ്യിൽ നിന്നും ചോര ഒഴുകി നിലത്തുള്ള വെള്ളത്തിൽ പടർന്നിരുന്നു…

തുടരും….

💬 Comments

View all comments