Chapter Title : രണം 4 [Vishnu]
വേഗം ചെന്ന് ഒരു വണ്ടി എടുക്ക്…നല്ലോണം ചോര പോയിട്ടുണ്ട്…പ്രശ്നം ആണ്… വേഗം…”
അത് കേട്ടതും നന്ദനും മാധവും അവിടെ നിന്നും പെട്ടെന്നു തന്നെ ഒരു കാർ തേടി ഇറങ്ങി
ആദി അവളെ ചേർത്ത് പിടിച്ചു കവിളിൽ മെല്ലെ തട്ടി..
“ശ്രുതി.. ശ്രുതി…കണ്ണ് തുറക്ക്..…ശ്രുതി…”
അവളിൽ എന്നാൽ അനക്കം ഇല്ലായിരുന്നു…കയ്യിൽ പൾസ് ഉണ്ടെങ്കിലും അവനിൽ പേടി കൂടിവരുവാണ് ചെയ്തത്…
കാരണം അത്രയും ചോര ആയിരുന്നു അവളിൽ നിന്നും പോയ്കൊണ്ടിരുന്നത്..
അവൻ എന്നാൽ സമയം കളയാതെ ആ നനഞ്ഞു കുതിർന്ന ഡ്രെസ്സോടെ തന്നെ ശ്രുതിയെ കയ്യിലെക്കെടുത്തു പെട്ടെന്നു തന്നെ പുറത്തേക് നടന്നു…
—-
ഐസിയുവിന് മുന്നിലെ ഇരുമ്പ് കസേരയിൽ നന്ദനും മാധവും ഇരുന്നു…അവരുടെ നോട്ടം ആ ഡോറിന് നേരെ ആയിരുന്നു
ആശുപത്രിയിൽ എത്തിച്ചിട്ട് ഇപ്പോൾ 3 മണിക്കൂർ കഴിഞ്ഞിരുന്നു…ആരും ഒന്നും പറഞ്ഞിട്ടില്ല…
നന്ദൻ സൈഡിലേക്ക് നോക്കി…താഴെ ആയി കയ്യിൽ മുഖം അമർത്തി ഇരിക്കുന്ന ആദി…
അവന്റെ ഡ്രെസ്സിൽ മുഴുവൻ ശ്രുതിയുടെ ചോരയായിരുന്നു…
ആദി എന്നാൽ ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു…തല ഉയർത്തുക പോലും ചെയ്‌തിരുന്നില്ല
പെട്ടെന്നാണ് ഡോർ തുറന്നു നേഴ്സ് പുറത്തേക് വന്നത്.. ശബ്ദം കേട്ടതും ആദി ഉണർന്നെങ്കിലും നന്ദൻ അപ്പോഴേക്കും നഴ്സിന് അടുത്തേക് എത്തിയിരുന്നു
“ശ്രുതി…അവൾക്ക് എങ്ങനെയുണ്ടെന്ന്…”
നേഴ്സ് എന്നാൽ അവനെ നോകിയതല്ലാതെ ഒന്നും പറയാതെ അവിടെ നിന്നും പോയിരുന്നു…
“എന്താടാ എത്ര നേരായി…ഇവർക്കെന്താ കാര്യം പറഞ്ഞാൽ…”
അത് പറഞ്ഞു നന്ദൻ ആ ചുമരിൽ ദേഷ്യത്തിൽ ഇടിച്ചെങ്കിലും ആദി ഒന്നും മിണ്ടാതെ നിൽക്കുകയാണ് ചെയ്തത്…
അപ്പോഴാണ് ഒരു ഡോക്ടർ അവിടെ നിന്നും ഇറങ്ങി വന്നത്..
“ശ്രുതിയുടെ കൂടെ വന്ന
💬 Comments
View all comments