Chapter Title : രണം 4 [Vishnu]
“ശ്രുതിയുടെ കണ്ടിഷൻ ഇപ്പോഴും ക്രിട്ടിക്കൽ തന്നെയാണ്…വെയ്ൻ കട്ട് ചെയ്തു കുറച്ചു സമയം എടുത്തതുകൊണ്ട് ബ്ലഡ് ലോസ് ഉണ്ടായിട്ടുണ്ട്…പിന്നെ…. ശ്രുതിയുടെ ശരീരത്തിൽ മറ്റൊരു സാധനം കൂടെ ഉണ്ടായിരുന്നു…”
അത് പറഞ്ഞു അവർ ഒരു ഫയൽ അവന്റെ കയ്യിലെക് കൊടുത്തു
“ഒരു കെമിക്കൽ ആണ്…ഈ ബാത്രൂം ക്ലീനറിൽ നിന്നാകും ഇത് അകത്തു ചെല്ലാൻ കൂടുതൽ സാധ്യത…അറിയാതെ അല്ല…അറിഞ്ഞുകൊണ്ട് അകത്തേക്ക് ചെന്നതാകാൻ മാത്രമാണ് വഴി…”
ഡോക്ടർ പറഞ്ഞതുകേട്ട ആദി കുറച്ചു നേരം തരിച്ചിരുന്നു
“ശ്രുതി…. അവൾ അപ്പോൾ…”
“ഒരു ശ്രമം പാളിയാലും മരിക്കണം എന്ന ചിന്തയിൽ ചെയ്തതാകാം…
പിന്നെ…ബോഡി ചെക്ക് ചെയ്ത സമയം കണ്ടതുവച്ച് ഇത് ആദ്യത്തെ ശ്രമമല്ല…കയ്യിൽ മുൻപ് ചെയ്തതിന്റെ പാടുകളുണ്ട്…
അപ്പൊ മുന്നേ രക്ഷപെട്ടത് പോലെ രക്ഷപെടരുത് എന്ന ചിന്തകൊണ്ട് ചെയ്തതാകാം…”
ആദി എന്നാൽ തരിച്ചു നിന്നു ഒരു നിമിഷം…. താൻ കണ്ട ശ്രുതി…പക്ഷെ ഇങ്ങനെ…. അവന് അത് കേൾക്കാൻ പോലും കഴിഞ്ഞില്ല ആ സമയം…
“അവൾക്ക്…അവൾക് ശരിക്കും ജീവിക്കണമെന്ന് ആഗ്രഹമില്ലേ…അവൾ എപ്പഴും…സ്ട്രോങ്ങ് ആയാണ് നമ്മുടെ മുന്നിൽ.... “
ഡോക്ടർ അവനെ നോക്കി
“ചിലപ്പോൾ പുറമെ സ്ട്രോങ്ങ് ആണെന്ന് കാണിക്കുന്നവർ അകമേ ഒന്നുമില്ലാതെ ആയിട്ടുണ്ടാകാം…നമുക്ക് പറയാൻ ആകില്ലല്ലോ…
മെന്റലി ആൾ ഡൌൺ ആണ്…നമുക്ക് ഇപ്പൊ ശരീരം നേരെയാക്കാൻ ശ്രമിക്കാം…. എന്നാലും…ജീവിക്കാൻ മനസ്സിന് ആഗ്രഹമില്ലെങ്കിൽ…അത് പ്രശ്നമാണ്.. സൂക്ഷിക്കണം..
എന്തായാലും ബന്ധുക്കൾ വരട്ടെ…അത് വരെ ആദി ഇവിടെ ഉണ്ടാകണം…പിന്നെ പറ്റുമെങ്കിൽ മാറ്റാനായി ഒരു ഡ്രസ്സ് നഴ്സിനെ ഏൽപ്പിക്കണം…”
ആദി എന്നാൽ അതിനു തലയാട്ടുക മാത്രമാണ് ചെയ്തത്…. അവൻ ഒന്നും പറയാതെ പുറത്തേക് ഇറങ്ങി…അപ്പോഴും അവന്റെ ഉള്ളിൽ ഒരു ചിന്ത മാത്രം ആയിരുന്നു
💬 Comments
View all comments