രണം 5 [Vishnu]

📝 Ongoing

👁 65840 views ❤ 207 likes 💬 22 comments

രണം 5
Ranam Part 5 | Author : Vishnu
[ Previous Part ] [ www.kkstories.com ]

ഉറകമുണർന്നതും ശ്രുതിക്ക് കുറച്ചു ആശ്വാസം തോന്നി…. ക്ഷീണം കുറവുണ്ടായിരുന്നു…. അവൾ ഒന്നും മിണ്ടാതെ മുന്നിലെ ചുമരിലേക് നോക്കി കിടന്നു…

അച്ഛൻ…. അമ്മ…. ചേട്ടൻ….

ചിന്തകൾ പല വഴി പിന്നെയും പോകാൻ തുടങ്ങിയപ്പോൾ അവൾക്ക് വല്ലായ്മ തോന്നിയെങ്കിലും ആതിരയുടെ മുഖം….

അവളെപറ്റി ഓർത്തതും അവൾ തണുത്തു….. മറ്റു ചിന്തികൾ വരാത്തതുപോലെ….

അവൾ അപ്പോഴാണ് ആ റൂം ശരിക്കും ശ്രദ്ധിക്കുന്നത്…അത്യാവശ്യം വലിയ റൂം ആയിരുന്നു…. കൂടെ നിൽക്കുന്ന ആൾക്ക് വേണ്ട ഒരു കട്ടിലും അവിടെ ഉണ്ടായിരുന്നു…

അപ്പോഴാണ് ആദി കതക് തുറന്ന് അകത്തേക്കു വന്നത്…

ഒന്നും മിണ്ടാതെ അവൻ അടുത്തുള്ള കസേരയിൽ ഇരുന്നു…. കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു….

അവളെന്നാൽ ആദിയെ നോക്കിയില്ല…. മറു വശത്തെ ജനലിലൂടെ പുറത്തേക് നോക്കി ഇരുന്നു…

“എന്നെ പറ്റി എല്ലാം അറിഞ്ഞു കാണുമല്ലേ…. “

ആദി അതിനു മൂളുക മാത്രമാണ് ചെയ്തത്…

“ഇപ്പോൾ എന്ത് തോന്നുന്നു…. ഞാൻ ജീവിക്കണോ…. ഇങ്ങനെ…ആരും ഇല്ലാതെ…. ഒന്നുമില്ലാതെ…”

ആദി എന്നാൽ ഒന്നും മിണ്ടാതെ അവളെതന്നെ നോക്കി ഇരുന്നു…

“രക്ഷപെടാൻ ആഗ്രഹം ഇല്ലായിരുന്നു…അത് കൊണ്ടാണ് ഞാൻ…എന്നിട്ടും…. ഞാൻ പിന്നേം…. മരണത്തിന് പോലും എന്നെ വേണ്ടാതെ ആയെന്ന് തോന്നുന്നു…”

ഒരു ചിരിയോടെയാണ് അവൾ പറഞ്ഞതെങ്കിലും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിളികുടെ ഒഴുകുന്നത് ആദി

📚 Chapters

1 published

Related Stories

💬 Comments

View all comments