0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15.3K

മുഖത്തു അൽപ്പം ദേഷ്യം ഉണ്ട്. എന്താണ് രാവിലെ തന്നെ? വല്ല പണിയും കിട്ടിയോ? അങ്ങനെയെങ്കിൽ അതൊക്കെ ഞങ്ങളുടെ അടുത്ത് വന്നു തീർക്കും.

“””ഹേയ് ജെയ് ഇസ്‌ക്കോ ക്യാ ഹോഗയാ “” അടുത്തിരുന്ന ഹിന്ദിക്കാരൻ സ്റ്റാഫ്‌ മാഡത്തിന് എന്ത് പറ്റിയെന്നു എന്നോട് ചോദിച്ചു.

“”മുച്ചേ നഹി മാലു “” ജഗതി ചേട്ടന്റെ ഹിന്ദി എടുത്തു കാച്ചി..

എന്റെ ഹിന്ദി കെട്ടിട്ടാവണം ആവണി ഒന്ന് ഇരുത്തി ചുമച്ചു.

ഞാനൊന്നു ചിരിക്കുന്നതിനു മുന്നേ പിയൂൺ എന്റെ അടുത്തേക്ക് വന്നു.

“”Sir ആപ്കൊ മാഡം ബുലാരെ “” എന്നെ മാഡം വിളിക്കുന്നെന്ന്.. കേട്ടതും ഞാൻ സ്റ്റക്ക് ആയി. ഇന്നതെ കാര്യം തീരുമാനമായി. ആവണി എന്താണെന്ന അർത്ഥത്തിൽ ഞാൻ എണീറ്റ് പോകുന്നതും നോക്കി കൊണ്ടിരുന്നു.

മാഡത്തിന്റെ റൂമിലേക്ക്‌ കയറിയ എന്നോട് മാഡം ഇരിക്കാൻ പറഞ്ഞു. അപ്പോഴും ആ മുഖത്തു ഒരു ദേഷ്യം ഞാൻ കണ്ടു.

“”ജെയ്സൺ ഇന്ന് വൈകുന്നേരം നമ്മൾ ദുബൈയിലോട്ട് പോകുന്നു “” ങേ ദുബൈയിലൊട്ടൊ? ഇവരിനി വല്ല തമാശയും പറയുന്നതാണോ. പക്ഷെ മുഖം കണ്ടിട്ട് തമാശയാണെന്നു തോന്നുന്നില്ല.

“”എന്ത് പറ്റി മാം പെട്ടെന്ന് “”

“”നമ്മുടെ ഒരു വലിയ ക്ലയിന്റ് ഉണ്ടല്ലോ ജികെ റിയൽ എസ്റ്റേറ്റ്. കഴിഞ്ഞ 6 മാസമായി നമ്മളുമായിട്ട് ഒരു ബിസിനസ്‌ ചെയ്തിട്ട്. അവർ എല്ലാ വർക്കും വേറെ കമ്പനിക്ക് കൊടുക്കുന്നുണ്ട്. എന്നെ ഇന്നലെ എംഡി വിളിച്ചിരുന്നു. എംഡി ഇന്നലെ ജികെ യെ കണ്ടിരുന്നു. നമ്മുടെ ഭാഗത്തുനിന്നും Enquiry ഇല്ലാത്തതു കൊണ്ടാണ് അവർ പുതിയ ഡീലുകൾ വേറെ കമ്പനിക്ക് കൊടുക്കുന്നതെന്നു പറഞ്ഞു. ഇന്നലെ രാത്രി എനിക്ക് പൊതിരെ കിട്ടി

💬 Comments

View all comments