Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
പിന്നെ അവളുടെ അടുത്ത് പോയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ ആ പ്ലാനിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
“”പ്ലീസ് submit ദിസ് one “”
അവളെ മൈൻഡ് ചെയ്യാതെ ഞാൻ കമ്പ്യൂട്ടർ ഓൺ ആക്കി കൊണ്ടു പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നെ നോക്കി നന്ദി സൂചകമായി ആ കണ്ണുകൾ ചിമ്മി തല താഴ്ത്തി. എന്നോട് സംസാരിക്കാൻ കുറെ ശ്രമിച്ചു. പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല. എന്തായാലും മാഡം വന്ന ഉടനെ അവൾ അത് submit ചെയ്തു. മാഡം ഉടനെ അത് ഫോർവേഡ് ചെയ്തു. എന്തായാലും അവൾ തിരിച്ചു വന്നു അവളുടെ പ്ലാൻ കംപ്ലീറ്റ് ചെയ്തു. അന്നത്തെ ദിവസം അങ്ങനെ പോയി..
പിറ്റേ ദിവസം പതിവ് പോലെ എല്ലാവരും വന്നു. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് മാഡം വളരെ സന്തോഷത്തിൽ ഓടി വരുന്നത് കണ്ടത്. ഓടി വന്നു ആവണിക്ക് ഷേക്ക് ആൻഡ് നൽകി. പിന്നെ എല്ലാവരോടും ഒരുമിച്ചു നിൽക്കാൻ പറഞ്ഞു.
“”ആവണി ഇന്നലെ തന്ന പ്ലാൻ കമ്പനി അംഗീകരിച്ചിരിക്കുന്നു. സൊ അവരുടെ മീറ്റിംഗ് നടന്നതിനു ശേഷം നമുക്ക് ഒഫീഷ്യൽ ആയിട്ട് മെയിൽ വരും. എന്തായാലും ആവണിക്ക് സ്പെഷ്യൽ congrats “”
മാഡം അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു ഞാനും. അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. സന്തോഷത്തിൽ നിറഞ്ഞ കണ്ണ് നീർ തുടക്കാൻ അവൾ മറന്നു പോയിരുന്നു. പിന്നെ എല്ലാവരും അവളെ അഭിനന്ദിച്ചു. എല്ലാവരും പോയി കഴിഞ്ഞപ്പോൾ മാഡം അവളുടെ അടുത്തേക്ക് വന്നു.
“ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത് കുറച്ചു കൂടിപ്പോയി. എനിക്ക് മുകളിൽ നിന്നു അത്രെയും പ്രഷർ
💬 Comments
View all comments