0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 9747

പുലർച്ചെ 4 മണിക്കാണ് അവൾ എന്റെ അടുത്ത് നിന്നും പോയത്.. ഞാൻ ഡ്രസ്സ്‌ നേരെയിട്ട് കിടന്നു.

രാവിലെ ഞാൻ വൈകി എണീറ്റെങ്കിലും അവൾ നേരത്തെ എണീറ്റിരുന്നു.. എന്നോട് ഒരു മടിയുമില്ലാതെ അവൾ സംസാരിച്ചു. ഒരു നാണം പോലും ആ മുഖത്തു ഞാൻ കണ്ടില്ല. ഒരു വല്ലാത്ത പെന്ണ്ണുതന്നെയാണവൾ. നേരത്തെ എണീക്കാത്തതിന് ആവണിയുടെ കയ്യിൽ നിന്നും നല്ലോണം കിട്ടി. ഓഫീസിലേക്ക് പോകുന്ന വഴിയിൽ നടക്കാൻ അൽപ്പം ബുദ്ധിമുട്ടുന്ന മിയയെ കണ്ടു എനിക്ക് അല്പം സങ്കടം വന്നു.. പോട്ടെ ഇനി ശരിയായിക്കോളും.. നീയും നടക്കും ഒരു ദിവസം. ആവണിയെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു

ഓഫീസിലെത്തി യാത്രയുടെ വിശേഷങ്ങൾ എല്ലാവരും ചോദിച്ചു. എല്ലാവരുമായും വിവരങ്ങൾ പങ്കുവെച്ചു.. കുറച്ചു കഴിഞ്ഞു മാഡം വന്നു..

അത് കണ്ടു എല്ലാവരും ഒന്നുഞെട്ടി!! പാറി പറന്നു കളിച്ചിരുന്ന മുടിയൊക്കെ മാറ്റി മിനിഞ്ഞാന്ന് കിട്ടിയപോലെ കെട്ടിവെച്ചു മേക്കപ്പ് അധികമില്ലാതെ ഒരു കൊച്ചു സുന്ദരിയെ പോലെ അകത്തേക്ക് പോയി. മുഖത്തു പതിവില്ലാത്ത ഒരു പുഞ്ചിരി!! കൊള്ളാം എല്ലാം ഞാൻ പറഞ്ഞത് പോലെ കൃത്യമായി ചെയ്തിരിക്കുന്നു. രാവിലെതന്നെ മനസിന്‌ കുളിര്മയേകുന്നെ കാഴ്ച..

“”എന്താടാ കൊരങ്ങാ നോക്കി നിൽക്കുന്നെ. ആ വായ എങ്കിലും അടച്ചു വെക്കു “” ഞാൻ മാഡത്തിനെ നോക്കിയതിനേക്കാളും ആവണി എന്നെ ശ്രദ്ധിച്ചിരിക്കുന്നു.

“”നീ നോക്കിക്കേ എന്ത് സുന്ദരിയാല്ലേ മാഡത്തിനെ കാണാൻ “”

“”ആ.. എന്നാലും ഇത് വരെയില്ലാത്ത ഒരു മാറ്റം ഇത്ര പെട്ടെന്നെങ്ങനെ വന്നു. “” ഒരു സ്ത്രീയെന്ന നിലയിൽ അവൾക്കു വന്ന സ്വാഭാവികമായ സംശയം.

“”ഒരാൾക്ക്‌ മാറാൻ ഇത്ര സമയം വേണോ. മാഡത്തിന് തോന്നിയിട്ടുണ്ടാവും. അപ്പോൾ മാറിയിട്ടുണ്ടാവും “” എന്തൊക്കെയാ ഞാൻ പറയുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല.

“”എന്നാലും ഇതുവരെ ഇല്ലാത്ത ഒരു തോന്നൽ നിന്റെ കൂടെ യാത്ര കഴിഞ്ഞപ്പോൾ മാത്രം എങ്ങനെ വന്നു “”

എന്തൊരു പെണ്ണാണ് ആവണി. എങ്ങനെ കിട്ടുന്നു ഇത്രെയും കാര്യങ്ങൾ.

“”നിനക്ക് വേറെ പണിയൊന്നുമില്ലേ. വർക്ക്‌ ചെയ്യ് “” വിഷയം മാറ്റാനായി ഞാൻ പറഞ്ഞു.

“”നിന്നെ ഞാൻ എടുത്തോളാം. നല്ല ഡൌട്ട് ഉണ്ട് മോനെ എനിക്ക് നിന്നെ. “”ചുണ്ട് കൂർപ്പിച്ചു അവൾ

💬 Comments

View all comments