0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 9754

ശരിയാക്കും. ആവണി നല്ല ദേഷ്യത്തിലാണെന്നു തോന്നുന്നു “”

“”അവൾക്കും ഞാൻ മാമിനോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല. ഇന്ന് രാത്രി നീ ഉറങ്ങുമ്പോൾ എന്നോട് അതിനെ കുറിച്ച് സംസാരിക്കണമെന്നാണ് പറയുന്നത്. നോക്കാം. എന്തായാലും ഇന്നു മോള് നല്ലോണം ഉറങ്ങിക്കോ. ഞാൻ അവളോട്‌ സംസാരിച്ചിരുന്നോളാം “”

”ആ എന്തെങ്കിലും ആവട്ടെ “” അവൾക്കു അൽപ്പം അസ്സൂയ ഉള്ളത് പോലെ തോന്നി ആ പറച്ചിലിൽ.

ഞാൻ എണീറ്റ് പോന്നു. എങ്ങനെയോ സമയം കടന്നുപോയി. കൂടുതൽ ഒന്നും ഞങ്ങൾ സംസാരിച്ചില്ല.

രാത്രി കിടക്കാൻ നേരം മിയ എന്നെ മൈൻഡ് ചെയ്യാതെ ഉറങ്ങാൻ കിടന്നു.. അവളുടെ മനസ്സിൽ ഞാൻ ആവണിയോട് ഇന്നു രാത്രി സംസാരിക്കുന്നതു ഇഷ്ടമല്ലെന്നു ആ നോട്ടത്തിൽ നിന്നും മനസിലായി. എങ്കിലും അവൾ അത് പരമാവധി പുറത്തു കാണിക്കാതെ കിടന്നുറങ്ങി. ലൈറ്റ് ഓഫ്‌ ചെയ്ത് വരുന്നതിനു മുൻപ് ആവണി എന്നെ നോക്കി ശരിയാക്കി തരാം എന്നൊരു മുഖഭാവം എന്നെ കാണിച്ചു കൊണ്ടു കിടന്നു..

സമയം മുന്നോട്ടു നീങ്ങി. എനിക്കാണെങ്കിൽ ആവണി വരുമെന്ന് പറഞ്ഞതിന് ശേഷം ഉറക്കവും വരുന്നില്ല.. കുറെ നേരം കണ്ണ് തുറന്നു കിടന്നു. എപ്പോഴോ ആവണി എന്നെ വന്നു തട്ടിയപ്പോൾ ആണ് പാതിയുറക്കത്തിൽ നിന്നും ഞാൻ എഴുനേൽക്കുന്നത്. മുന്നിൽ അവളുടെ സാന്നിധ്യം അറിഞ്ഞപ്പോഴാണ് അവളെ കാത്തുനിന്ന് ഞാൻ ഉറങ്ങി പോയതറിഞ്ഞത്..

“”ഉറങ്ങി പോയി “” സാധാരണ പോലെ ഞാൻ സംസാരിച്ചു. പെട്ടെന്ന് അവൾ എന്റെ വായ പൊത്തി. പതുക്കെ സംസാരിക്കാൻ പറഞ്ഞു..

“” നീയെന്തിനാ മാഡത്തിന്റെ അടുത്ത് അത്രെയും നേരം ഇരുന്നത്. “” ശബ്ദം പുറത്തേക്കു വരാതെ സംസാരിക്കുമ്പോൾ ആ സ്വരം എന്റെ കാതുകളിൽ തലോടുന്നത് പോലെ തോന്നി.

“”ഓഫീസ് കാര്യങ്ങൾ മാത്രമേ സംസാരിച്ചുള്ളൂ “”

“”സത്യം പറ നിങ്ങൾ ദുബായിൽ പോയി വന്നതിനു ശേഷമാണ് മാഡത്തിന് ആകെ ഒരു മാറ്റം ഉണ്ടായതു. എല്ലാവരോടും ചിരിച്ചു സംസാരിക്കുന്നു തമാശ പറയുന്നു. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത് “”

എന്റെ വയറിൽ കൈവച്ചു അവൾ സംസാരിച്ചു.

“”അതിനു ഞാൻ എന്ത് ചെയ്യാനാ പെണ്ണെ. അവരുടെ ഇഷ്ടമല്ലേ. ഞാനൊന്നും ചെയ്തിട്ടില്ല “”

അവളുടെ കൈകളിൽ വച്ചു

💬 Comments

View all comments