0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 14.8K

അവരുടെ വീടുകളിലും പ്രശ്നം നടക്കുന്നു. ആശുപത്രിയിൽ ആയ അച്ഛൻ ക്രമേണ മരണത്തിനു കീഴടങ്ങി. ഇപ്പോൾ മകൾക്കു വേണ്ടി കേസ് നടത്തുകയാണ് രണ്ടു കൂട്ടരും. ഒരു ട്രസ്റ്റിന്റെ കീഴിൽ പഠനം പൂർത്തിയാക്കിയ ആവണി പിന്നീട് ജോലിക്ക് വേണ്ടിയും അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയും കണ്ടെത്തിയ ജോലിയാണ് ഇത്. നാട്ടിൽ നിൽക്കാൻ ആവണിക്ക് പേടിയാണ്. തന്നെ കയ്യിൽ കിട്ടിയാൽ രണ്ടു കൂട്ടർക്കും ഇടയിൽ പെട്ടു താൻ കൊല്ലപ്പെടുമോ എന്നുള്ള ഭയം അവൾക്കുണ്ടായിരുന്നു!!!!

“””ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു അനാഥയാണ്.. എനിക്ക് സ്വന്തമെന്നു പറയാൻ ആരുമില്ല””

ആവണി ഒരു പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ഈറനണിഞ്ഞ കണ്ണുകളുമായി അവളെ മിയ വാരി പുണർന്നു.. എന്ത് ചെയ്യണമെന്നറിയാതെ ജെയ്സൺ കടലിലേക്ക് നോക്കി നിന്നു. ആ കടൽ കാറ്റ് ആ നിമിഷങ്ങളെ ശാന്തമായി തലോടി.

നമ്മൾ ചിന്തിക്കുന്നതിനപ്പുറം ഓരോന്നിനും ഓരോ യാഥാർഥ്യങ്ങൾ ഉണ്ട്. എന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നെന്നു എനിക്ക് മനസിലായി. പക്ഷെ അപ്പോഴും അവളോട്‌ തുറന്നു സംസാരിക്കാനും ഇടപെടാനും ഒരു മടി. ചിലപ്പോൾ ആദ്യം മുതലേ അങ്ങനെ ആയതു കൊണ്ടായിരിക്കാം. എന്തായാലും അങ്ങനെ തന്നെ പോകട്ടെയെന്നു ഞാൻ കരുതി. മിയ വന്നു വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. കണ്ണുകൾ നിറഞ്ഞെങ്കിലും ആവണി അപ്പോഴും പുഞ്ചിരിച്ചു.. ഞങ്ങൾ റൂമിലേക്ക്‌ പോയി.

ആ ടൂർ ദിനങ്ങൾ അവൾ ആസ്വദിക്കുകയായിരുന്നു. ആരെയും ഭയപ്പെടാതെ.!!!!

ആ ടൂർ പെട്ടെന്ന് തീർന്നതു പോലെ തോന്നി.. എല്ലാവരും അവനവന്റെ കാര്യങ്ങളിലേക്ക് നീങ്ങി. എപ്പോഴും പുറത്തിറങ്ങുമ്പോൾ ആവണി ചുറ്റും നിരീക്ഷിക്കുന്നത് കാണാം. ചിലപ്പോൾ താൻ അറിയാവുന്ന മുഖങ്ങൾ അവിടെ ഉണ്ടോന്നു നോക്കുകയാവും.

💬 Comments

View all comments