0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

വന്നത്. ഞങ്ങൾ എല്ലാവരും ഞെട്ടി. മാമും വിറക്കുന്നുണ്ടായിരുന്നു. പെട്ടെന്നുള്ള വരവ് വല്ല ചെക്കിങ്ങിനും ആണോയെന്ന് എല്ലാവരും ഭയന്ന്. എല്ലാവരെയും മീറ്റിംഗ് ഹാളിലേക്ക് വിളിച്ചു. പേടിച്ചു വിറച്ചിരുന്ന ഞങ്ങളോട് എംഡി വന്നു സംസാരിക്കാൻ തുടങ്ങി.

“” വെരി ഗുഡ്മോർണിംഗ് to ഓൾ. ഇന്ന് വളരെ പ്രത്യേകത ഉള്ള ഒരു ദിവസമാണ്. ഞാൻ ഇന്നിവിടെ നേരിട്ട് വരാൻ കാരണം നിങ്ങളുടെ പണിയാണ് “””

അത് കേട്ടത്തോടെ എല്ലാവരും ഞെട്ടി..

“”അതായതു നമ്മൾ ഒരു പ്ലാൻ ചോദിച്ചിരുന്നല്ലോ. മറ്റെല്ലാ കമ്പനികളിൽ നിന്നുമുള്ള പ്ലാനുകൾ അവർ നിരസിച്ചു. അതുപോലെ മറ്റെല്ലാ ബ്രാഞ്ചിലുള്ള പ്ലാനുകളും അവർ നിരസിച്ചു. പക്ഷെ ഈ ബ്രാഞ്ചിലെ പ്ലാൻ അവർ സ്വീകരിച്ചു!!!!!””

അത് കേട്ടത്തോടെ ഒരു കുളിരു കയറിയത് പോലെ തോന്നി ഞങ്ങൾക്ക്. എല്ലാവരുടെയും മുഖത്തു സന്തോഷം. കയ്യടികൾ മുഴങ്ങി. പക്ഷെ ആരുടെ പ്ലാൻ ആയിരിക്കും സ്വീകരിച്ചത്. ചോദ്യം ഉയർന്നു. ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി.

“””നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും ഏത് പ്ലാൻ ആണ് accept ചെയ്തതെന്ന്. സ്വാഭാവികം. But ഇവിടെ ഒരു പ്രത്യേകത ഉണ്ട്. ഒരു പ്ലാൻ സ്വീകരിക്കേണ്ട അവർ ഈ ബ്രാഞ്ചിൽ നിന്നും ഉള്ള രണ്ടു പ്ലാനുകളും accept ചെയ്തിരിക്കുന്നു. ഒന്നു അവരുടെ ഇപ്പോൾ ഉള്ള വർക്കിനും മറ്റൊന്ന് അവരുടെ പുതിയ പ്രോജെക്ടിനും “”

എന്റെ മോനെ കുളിരു കൊണ്ട് രോമം എഴുനേറ്റ് നിൽക്കാൻ തുടങ്ങി. എഴുനേറ്റ് നിന്നൊരു കൈ അടി ആയിരുന്നു എല്ലാവരും. ചിലവർ ബ്രാഞ്ചിലെ പേര് ഉച്ചത്തിൽ വിളിച്ചു.

“”സൊ ആവണി ആൻഡ് മിയ com to front. “””

അത് കേട്ടതും രണ്ടു

💬 Comments

View all comments