Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
ഏറ്റവും നല്ല കൂട്ടുകാരാണ്.. അതും ഇല്ലാതാവും.. എന്നാൽ ഞാൻ ആരെ സ്നേഹിക്കും.. ആരോടായാലും എനിക്ക് സത്യം പറയാൻ പേടിയാണ്.. ഒരു കാര്യം ഉറപ്പാണ്.. സത്യം തിരിച്ചറിയുന്ന നിമിഷം അതോടെ എല്ലാ ബന്ധങ്ങളും അവസാനിക്കും. മൂന്നുപേരും മൂന്നു വഴിക്കാവും.. ആലോചിക്കാൻ വയ്യാ… ഇനി എങ്ങനെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകണമെന്ന് എനിക്കറിയാൻ പാടില്ല. ആവണിയാണെങ്കിൽ ഒരു അനാഥയാണ് മാത്രമല്ല നാടൻ പെൺകുട്ടി.. എന്നാൽ മിയ നേരെ മറിച്ചാണ്.. അല്പം മോഡേൺ ആണ് എങ്കിലും അച്ചടക്കവും ബുദ്ധിയുമുള്ള പെണ്ണാണ്. എന്തും ഓപ്പൺ ആയി പറയും.. പതിയെ കണ്ണുകളടച്ചു ഞാൻ ചിന്തകളിൽ മുഴുകി..
“”പോയി ഡ്രസ്സ് മാറ്റടാ “” ശബ്ദം കേട്ടു ഞാൻ കണ്ണ് തുറന്നു. മുന്നിൽ ആവണിയും മിയയും.
“”എന്താടാ നിനക്ക്. വയ്യേ “” നെറ്റിയിൽ കൈ വച്ചു മിയ ചോദിച്ചു.
“”അവനു ഒരു കുഴപ്പവുമില്ല. പോയി കുളിക്കാൻ നോക്ക് “” ആവണി എന്നെയും അവളെയും നോക്കി പറഞ്ഞു.
കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ ബാത്‌റൂമിൽ കയറി കുളിച്ചു വന്നു. അപ്പോഴേക്കും അവൾ ഫുഡ് എല്ലാം റെഡി ആക്കി വന്നു. ഞാൻ വീട്ടിലേക്കു വിളിച്ചു. മിയയും അവളുടെ വീട്ടിലേക്കു വിളിക്കുന്നുണ്ട്. മിയക്കു അവളുടെ അച്ഛൻ എന്നുപറഞ്ഞാൽ ജീവനാണ്. പക്ഷെ ആർക്കും വിളിക്കാനില്ലാതെ ഞങ്ങളെ ശല്യപെടുത്താതെ ഒരു മൂലയിലിരുന്നു ഫോണിൽ കളിക്കുകയാണ് ആവണി. കണ്ടപ്പോൾ എനിക്ക് പാവം തോന്നി. ഞാൻ വേഗം ഫോൺ cut ചെയ്തു.. പിന്നെ ഞങ്ങൾ ഓരോ കഥകൾ പറയാൻ തുടങ്ങി. പിന്നെ ഉറക്കത്തിലേക്കു…
രാവിലെ ആവണി തട്ടിവിളിച്ചെണീപ്പിച്ചു. മിയ ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു. ഞാൻ സമയം നോക്കി
💬 Comments
View all comments