0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 9339

സ്റ്റിക്ക് അടുത്ത് വച്ചു. മെഡിസിൻ എല്ലാം റെഡി ആക്കി വച്ചു. എന്ത് ആവിശ്യം വന്നാലും അപ്പോൾ തന്നെ വിളിക്കണം എന്ന് പറഞ്ഞിട്ടാണ് അവർ ഓഫീസിലേക്ക് പോയത്.

ഓഫീസിൽ എത്തിയ അവരോടു മാഡം കാര്യങ്ങൾ അന്വേഷിക്കുകയും മറ്റും ചെയ്തു. അവനില്ലാതെ രണ്ടു പേർക്കും ഓഫീസിൽ എന്തോ അവസ്ഥ പോലെയായിരുന്നു.. മൂകത അവിടെ തളം കെട്ടി നിന്നു.

എനിക്ക് മെഡിക്കൽ ലീവ് അനുവദിച്ചു നൽകി. ദിവസങ്ങൾ ഒരുപോലെ കടന്നു പോയി. വലിയ മാറ്റങ്ങൾ ഇല്ലാതെ…. ഇപ്പോൾ എനിക്ക് വലിയ പ്രശ്നങ്ങൾ ഇല്ലാതെ നടക്കാൻ കഴിയും. എങ്കിലും രണ്ടുപേരും കൂടെയുള്ളപ്പോൾ എന്റെ അടുത്തുനിന്നു മാറിയിട്ടില്ലായിരുന്നു. ഒരു ഭാര്യ ഭർത്താവിനെ പരിപാലിക്കുന്നതുപോലെ രണ്ടു പേരും എന്നെ നോക്കി.

ഓഫീസിൽ നിന്നും ടൂറിനുള്ള സമയമായി. എനിക്ക് പോവാൻ പറ്റാത്തത് കൊണ്ടു രണ്ടു പേരും പോകില്ലെന്ന് പറഞ്ഞിരുന്നു. പക്ഷെ അത് പിന്നീട് പ്രശ്നമാകുമെന്ന് മനസിലായപ്പോൾ മനസില്ലാ മനസോടെ അവർ പോകാൻ നിർബന്ധിദരായി.. എംഡി യും ഫാമിലിയും ഉള്ളത് കൊണ്ട് ടൂർ മാറ്റിവെക്കാനും പറ്റില്ലായിരുന്നു. അല്ലെങ്കിൽ മാഡം എന്തായാലും മാറ്റിവക്കും…

ടൂർ പോകുന്ന ദിവസം എന്നോട് ഒരുപാട് കാര്യങ്ങൾ പറയുകയും അടുത്ത റൂമിലുള്ളവരോട് ശ്രദ്ധിക്കാൻ പറയുകയും ചെയ്തിരുന്നു.. അങ്ങനെ അവർ റൂമിൽ നിന്നും സങ്കടത്തോടെ ഇറങ്ങി.. ഒരുമിച്ചു താമസിച്ചു തുടങ്ങിയ ഞങ്ങൾ ആദ്യമായി അങ്ങനെ പിരിയാൻ പോവുന്നു.. മൂന്നാല് ദിവസം ഇനി അവരും ഉണ്ടാവില്ലെന്നു അറിഞ്ഞപ്പോൾ എന്റെ ഉള്ളും കണ്ണീരണിഞ്ഞു..

അവർ പോയത് മുതൽ ഏകാന്തത എന്നെ വേട്ടയാടി കൊണ്ടിരുന്നു.. അതിനെ മായ്ക്കാനെന്നോണം സമയം കിട്ടുമ്പോൾ അവർ ഫോൺ ചെയ്തു.. അതെ സമയം ടൂർ പോയ രണ്ടു പേരുടെയും മനസ് ഇവിടെയായിരുന്നു. തന്റെ പ്രിയപ്പെട്ടവർ ഇവിടെയായാണ് എന്നവർ ചിന്തിച്ചു.. അതും ഈ അവസ്ഥയിൽ. ടൂർ ഒന്നാസ്വദിക്കാൻ പോലും അവർക്കു കഴിയുന്നില്ല. പലപ്പോഴും പരസ്പരം കാണാതെ അവർ കരഞ്ഞു. ഇടയ്ക്കു പരസ്പരം തങ്ങളുടെ പ്രണയം തന്റെ കൂട്ടുകാരിയോട് പറഞ്ഞാലോ എന്നുവരെ അവർ ആലോചിച്ചു.. എന്നാൽ ജയ്സൻ അത് വിലക്കിയിരുന്നതിനാൽ അവർ വേണ്ടെന്നു വച്ചു..

നാലാം ദിവസം തിരിച്ചു ഫ്ലൈറ്റ് ഇറങ്ങിയ അവർക്കു റൂമിലെത്താനുള്ള വെമ്പൽ ആയിരുന്നു.. എല്ലാം കഴിഞ്ഞു റൂമിലെത്തിയ

💬 Comments

View all comments