0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 14.8K

ചെയ്തില്ല.. അത് അവൾക്കു മനസിലായി എന്നോണം അവൾ അവളുടെ വർക്ക്‌ തുടങ്ങി..

അങ്ങനെ 6 മാസം കഴിഞ്ഞു. ഇടക്കൊക്കെ വീട്ടിലേക്കു പോവും. എല്ലാവരുമായും നല്ല ഫ്രണ്ട്ഷിപ് ഉണ്ടാക്കി. കമ്പനിയിലെ ബെസ്റ്റ് എംപ്ലോയീസ് ആയി എന്നെയും ആവണിയെയും തിരഞ്ഞെടുത്തു. 6 മാസം കൊണ്ടു തന്നെ ഈ നേട്ടം വലിയ കാര്യമാണ് എന്ന് എല്ലാവരും പറഞ്ഞു.

ഞാനും ആവണിയും കമ്പനിയിൽ super സ്റ്റാറുകൾ ആയി പണിയെടുക്കാൻ തുടങ്ങി. അതിനിടക്ക് ഓഫീസിലെ മറ്റൊരു പെൺകുട്ടി മിയ എന്നോട് നല്ല കൂട്ട് ആയി. അവൾ ജോയിൻ ചെയ്തിട്ട് 3 വർഷത്തോളമായെങ്കിലും എന്തെങ്കിലും ഡൌട്ട് കാര്യങ്ങൾ എന്നോടോ അല്ലെങ്കിൽ മാത്രം ആവണിയോടൊ ചോദിക്കാൻ തുടങ്ങി. ഞാനും മിയയും എപ്പോഴും ഒരുമിച്ചിരുന്നു ഫുഡ്‌ കഴിക്കും. ആവണി എപ്പോഴും ഒറ്റക്കാണ് കഴിക്കാറ്. മിയ അവളെ ഞങ്ങളുടെ അടുത്തേക്ക് വിളിക്കും. എന്നാൽ അവൾ വരാറില്ല. എനിക്കും അത് തന്നെയാണ് ഇഷ്ടം വരണ്ട…

ഒരു ദിവസം കമ്പനിയിലെ ഹെഡ് ഓഫീസിൽ നിന്നും coo ആയ ഒരു ഡൽഹി ക്കാരൻ വന്നു. അയാൾ വരുന്നുണ്ടെന്നു മുൻകൂട്ടി പറഞ്ഞിരുന്നു. അതിനായി ഞങ്ങൾ മീറ്റിംഗ് ഹാളിൽ എല്ലാ കാര്യങ്ങളും റെഡി ആക്കി വച്ചിരുന്നു. അദ്ദേഹം വന്നതും എല്ലാവരും നേരെ മീറ്റിംഗ് ഹാളിലേക്ക് പോയി. അവിടെ ആദ്യം മാം എല്ലാവരെയും വെൽകം ചെയ്തു. അദ്ദേഹത്തിന് അടുത്ത ഓഫീസിൽ പോകാനുള്ളത് കൊണ്ട് വേഗം തന്നെ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.

അതായത് കമ്പനിയിൽ ഒരു വിദേശ കമ്പനിക്ക് വേണ്ടിയുള്ള ഫ്ലാറ്റിന്റെ പ്ലാൻ ആണ് നമ്മൾ ചെയ്യേണ്ടത്. അത് എല്ലാവരും ചെയ്താൽ മറ്റു പണികൾ ബ്ലോക്ക്‌ ആവും. ആയതിനാൽ നമ്മുടെ

💬 Comments

View all comments