0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15.1K

ദിവസം ഓഫീസിൽ മിയയെ കാണാൻ ഒരു പ്രായം കൂടിയ ആൾ വന്നു. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. അവർ എന്തൊക്കെയോ സംസാരിക്കുന്നു. ആവണി എന്നോട് ആരാണെന്നു ചോദിച്ചു. അറിയില്ലെന്ന് ഞാനും പറഞ്ഞു. അയാൾ അവളുടെ കയ്യിൽ എന്തോ ഒന്ന് കൊടുക്കുന്നത് കണ്ടു. അയാൾ പോയപ്പോൾ തിരിച്ചു ഇരിക്കാൻ വന്ന മിയ എന്നെ ഒന്ന് നോക്കി നേരെ മാഡത്തിന്റെ അടുത്തേക്ക് പോയി. അല്പസമയത്തിന് ശേഷം തിരിച്ചു വന്നു. എന്റെ അടുത്തേക്ക് വന്നു..

“”ജെയ്സൻ തിരക്കിലല്ലെങ്കിൽ എന്റെ കൂടെയൊന്നു വരാമോ.. മാഡത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട് “” അല്പം ശാന്തമായി അവൾ സംസാരിച്ചു. ആവണി അടുത്തുള്ളത് കൊണ്ടാവാം.

“”എന്താടീ കാര്യം “” ആവണി ആകാംഷയോടെ ചോദിച്ചു.

“”എന്റെ ബന്ധത്തിലെ രാജീവില്ലേ അവൻ വരുന്നുണ്ട് കുറച്ചു ദിവസം കഴിഞ്ഞാൽ. അവന്റെ റൂം ഒരാളോട് പറഞ്ഞിരുന്നു. അതിന്റെ കീ കിട്ടിയിട്ടുണ്ട്. റൂം കണ്ടു കീ ഇപ്പോൾ തന്നെ തിരിച്ചു കൊടുക്കണം “”

അത് കേട്ടത്തോടെ എനിക്ക് സമാധാനമായി അവളോട്‌ ഒന്ന് മിണ്ടാൻ അവസരം കിട്ടുമല്ലോ. എന്നാലും അവൾ എന്നെ വിളിച്ചല്ലോ എന്നാണ് ഞാൻ ആലോചിച്ചത്. എന്തായാലും മാഡത്തിനോട് പറഞ്ഞു ഞാനും മിയയും ഇറങ്ങി. ഒരു ചിരിയോടെ ആവണി അവിടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

പോകുന്ന വഴിക്കു മിയ ഒന്നും സംസാരിക്കുന്നില്ല. ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ എന്നോട് പ്ലീസ്‌ പറഞ്ഞു എന്റെ വായ അടപ്പിച്ചു. കുറച്ചപ്പുറത്തുള്ള ഒരു വലിയ ബിൽഡിങ്ങിന്റെ ആറാമത്തെ ഫ്ലോറിൽ ആണ് റൂം. ലിഫ്റ്റിൽ വച്ചു ഞാനും അവളും ഒറ്റക്കായിട്ടും എനിക്കൊന്നു മിണ്ടാൻ സാധിച്ചില്ല. അവൾ കൈ കെട്ടി താഴോട്ട് നോക്കി നിന്നു. ഫ്ലാറ്റിലെ

💬 Comments

View all comments