0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15.1K

ഞാൻ എന്നെകിലും മോശമായി പെരുമാറിയിട്ടുണ്ടോ.. ഒരു വാക്കുകൊണ്ടെങ്കിലും? അവളെ ഇഷ്ടപെടുന്നത് പോലെ നിന്നെയും എനിക്കിഷ്ടമാണ്.. ഞാൻ അനുഭവിച്ച അവസ്ഥ നിനക്ക് പറഞ്ഞാൽ മനസിലാവില്ല.. സത്യത്തിൽ തുറന്നു പറയാൻ ഞാൻ ഒരുപാട് ഭയന്നു. അതെന്റെ തെറ്റാണ്.. പക്ഷെ നീ ഈ മിണ്ടാതിതിക്കുമ്പോൾ ഉണ്ടല്ലോ എന്റെ നെഞ്ച് തകരുന്നത് പോലെയാണ് “” പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ ഞാൻ കരഞ്ഞുപോയി..

ഇതൊക്കെ കേട്ടു കണ്ണീരൊഴുക്കി ജീവച്ഛവം പോലെ അവൾ നിന്നു..

“”നിനക്കൊരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ.. അവൾക്കു വേണ്ടി ഞാൻ മാരിതരില്ലേ… നിന്നെ പോലെ അവളും എനിക്ക് ജീവനാണ്.. അന്ന് നിങ്ങളുടെ സംസാരം കേട്ടതു മുതൽ എത്ര കഷ്ടപെട്ടാണ് ഞാൻ നടക്കുന്നതെന്നറിയോ നിനക്ക്. ആരും കാണാതെ ഞാൻ കരയും.. വേറെ റൂമെടുത്തു പോയാലോന്നു വരെ ചിന്തിച്ചതാ.. അവളെ ആലോചിച്ചിട്ടാ ഞാൻ അത് ചെയ്യാഞ്ഞത് “” കരഞ്ഞു കൊണ്ടു എന്റെ അടുത്തേക്ക് വന്നു അവൾ പറഞ്ഞു..

“”ഞാൻ ആരോട് പറയാനാ പെണ്ണെ.. നീയും അവളും എനിക്ക് ഒരുപോലെയാണ്.. പെട്ടെന്ന് നിങ്ങൾ രണ്ടുപേരും ഒരേ സമയത്തു പറഞ്ഞപ്പോൾ നീയൊന്നാലോചിച്ചു നോക്കിക്കേ “”

“”എന്നാലും ഒരു സൂചനയെങ്കിലും നിനക്ക് തരാമായിരുന്നു.. എന്റെ വേദന നിനക്കറിയില്ല ജയ്സാ.. നിന്നെ ഞാൻ ഞാൻ അത്രയ്ക്ക് ഇഷ്ടപെടുന്നുണ്ട് “” കരഞ്ഞു കരഞ്ഞു അവൾ എന്റെ കൈകളിൽ പിടിച്ചു ഞെരിച്ചു..

“”ഞാനെന്താ പറയാ… നീ മിണ്ടാതിരുന്നപ്പോൾ ഞാനെന്തു മാത്രം വിഷമിച്ചൂന്ന് നിനക്കറിയോ.. ഒറ്റക്കിരുന്നു കരയാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു എനിക്ക്.”” എന്റെ കണ്ണീർ അവളുടെ കൈകളിൽ പതിച്ചു..

എന്റെ കണ്ണിലേക്കു തുറിച്ചു നോക്കിയ അവൾ കുറെ നേരം അങ്ങനെ നിന്നു.. പെട്ടെന്ന്

💬 Comments

View all comments