0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15.1K

സ്വന്തമാണെന്ന് കരുതി നിന്നെ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്. അവളെ ചതിക്കാൻ എനിക്കാവില്ല. പക്ഷെ ഒരു ദിവസം എനിക്ക് നിന്നെ വേണം. എന്റെ ഭർത്താവായിട്ട്. ഒരു ദിവസം മാത്രം. അത് കഴിഞ്ഞാൽ പിന്നെ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് മാത്രം. അതിനു മുമ്പുള്ളത് അന്നത്തോടെ മറക്കണം “” നടക്കുന്നതിനിടയിൽ എന്റെ കൈ പിടിച്ചു എന്നെ നോക്കാതെ അവൾ പറഞ്ഞു..

അവൾക്കു നല്ല സങ്കടമുണ്ടെന്നു മനസിലായി. എനിക്കെന്തു ചെയ്യാൻ കഴിയും. മിയ ആയാലും ആവണി ആയാലും എനിക്കൊരു പോലെയാണ്. പക്ഷെ ആവണിയോട് ഒരു അനുകമ്പ എനിക്കുണ്ട്. പക്ഷെ ഇപ്പോൾ മിയയോട് എന്തെന്നില്ലാത്ത സ്നേഹവും. അവളുടെ മനസ്സിൽ അവൾ എന്നെ ആവണിക്ക് സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു. അവളുടെ തല എന്റെ കയ്യുടെ മുകൾ ഭാഗത്തു ചായുന്നുണ്ടായിരുന്നു അവൾ പോലും അറിയാതെ. എന്ത് പറഞ്ഞാലും അവളുടെ മനസ്സിൽ ഞാനുണ്ടെന്നു ഓരോ പ്രവർത്തികളിലും അറിയാം..

“”തരില്ലേ നീ എനിക്കായി ഒരു ദിവസം “” എന്റെ ഭാഗത്തുനിന്നും മറുപടി കിട്ടാഞ്ഞപ്പോൾ അവൾ വീണ്ടും ചോദിച്ചു.

“”ഉം “” എന്റെ മറുപടി ഒരു മൂളലിൽ ഞാൻ ഒതുക്കി. എന്റെ കണ്ണുകൾ നനഞു. അവൾ കാണാതെ ഞാനതു തുടച്ചു. ഓഫീസിൽ എത്തുവോളം അവൾ എന്റെ കയ്യിൽ പിടിച്ചു തോളത്തു ചാഞ്ഞു പോന്നു..

ഓഫീസിന്റെ അടുത്ത് എത്തിയതും ഞങ്ങൾ മുഖമൊക്കെ താഴെനിന്നും കഴുകി എല്ലാം റെഡി ആക്കി. കയറി ചെല്ലുമ്പോൾ തന്നെ ആവണി നോക്കിയിരിക്കുന്നുണ്ടായിരുന്നു.. ഒന്നുമറിയാതെ!!

“”എവിടെയായിരുന്നു.. എത്ര നേരമായി പോയിട്ട്. റൂം ഇഷ്ടപ്പെട്ടോ “” നിഷ്കളങ്കതയോടെ ആവണി ഞങ്ങളോട് ചോദിച്ചു.

“”ഉം തരക്കേടില്ല. വേറൊന്നു

💬 Comments

View all comments