Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
പ്ലാനും മറ്റു ബ്രാഞ്ചിലെ പ്ലാൻ ഒന്നും ആ വിദേശ കമ്പനിക്ക് ഇഷ്ടപ്പെട്ടില്ല. അതിനു മാഡത്തിന് നല്ലോണം ചീത്ത കിട്ടി. അത് മാഡം എല്ലാരുടെയും മുമ്പിൽ വച്ചു ആവണിയോട് തീർത്തു. എന്നിട്ട് നാളെ വൈകുന്നേരത്തിനു മുൻപ് ഒരു പ്ലാൻ മാഡത്തിന്റെ മുമ്പിൽ വെക്കാനും അല്ലെങ്കിൽ വേറെ ജോലി നോക്കാനും പറഞ്ഞു.. എല്ലാവരും അവളെ നോക്കി നിന്നു. അവൾ തല താഴ്ത്തി കണ്ണുനീർ പൊഴിച്ചു. അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അതോടെ ആവണി ആകെ തകർന്നു പോയെന്നു പറയാം..
””പോട്ടെടീ.. നാളെ വൈകുന്നേരം വരെ സമയം ഉണ്ടല്ലോ. ദൈവം എന്തെങ്കിലും വഴി കാണിച്ചു തരും “””
മിയ അവൾക്കു ആശ്വാസ വാക്കുകൾ നൽകി. ആവണിയാണെകിൽ ആകെ അവശയായിരിക്കുന്നു. കണ്ണുനീർ തുടക്കാൻ അവൾ ഒരുപാട് പാടുപെട്ടു. താൻ എല്ലാവരുടെയും മുമ്പിൽ നാണം കെട്ട പോലെ തോന്നി അവൾക്കു.
സത്യത്തിൽ എനിക്കും സങ്കടമായി. ഇത്രെയും ആളുകളുടെ മുമ്പിൽ ദേഷ്യപ്പെട്ടാൽ ആർക്കായാലും വിഷമമാകും. അവൾ ഒരു പെണ്ണല്ലേ.. സഹിക്കുന്നുണ്ടാവില്ല. റൂമിൽ എത്തിയിട്ടും എനിക്കതായിരുന്നു ചിന്ത. ഞാൻ അമ്മച്ചിയെ വിളിച്ചു സംസാരിച്ചു. പതിവില്ലാത്ത വിളി കണ്ടപ്പോൾ അമ്മച്ചിക്ക് ഒരേ സംശയം. കുത്തി കുത്തിയുള്ള ചോദ്യങ്ങൾക്കൊടുവിൽ ഞാൻ ഓഫീസിലെ കാര്യങ്ങൾ പറഞ്ഞു.
എന്റെ കഴിവുകൾ ഏറ്റവും കൂടുതൽ അറിയാവുന്ന അമ്മച്ചി എന്നോട് അവളെ ഹെല്പ് ചെയ്യാൻ പറഞ്ഞു. ഞാൻ നോക്കട്ടെ എന്നും പറഞ്ഞു call cut ചെയ്തു. അമ്മച്ചി പറഞ്ഞതിനെ കുറിച്ച് കുറെ നേരം ആലോചിച്ചപ്പോഴാണ് എനിക്ക് ഒന്ന് വരച്ചു നോക്കാൻ തോന്നിയത്. ഞാൻ ഉടനെ ലാപ് ഓൺ ചെയ്തു. അവർ പറഞ്ഞ കാര്യങ്ങൾ വച്ചു ഒരു പ്ലാൻ
💬 Comments
View all comments