Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]
എന്നറിയാമെങ്കിലും അവളുടെ മുന്നിൽ ആവണിയോട് ക്ലോസ് ആകാൻ എനിക്ക് തോന്നിയില്ല. മാത്രമല്ല മിയ എല്ലാം അറിഞ്ഞത് ആവണി ഇപ്പോൾ അറിയണ്ട.
ആവണി എണീറ്റ് ബെഡിൽ പോയിരുന്നു.. സമയം മുന്നോട്ടു നീങ്ങി.. മിയയെ കാണുന്നില്ല.. ആവണിയാണെങ്കിൽ ഫോണിൽ കളിച്ചു ഉറങ്ങി പോയി.. ഞാൻ എണീറ്റ് വാതിൽ തുറന്നു നോക്കി.. ഹാളിലെ ഒരു ജനലിനരികിൽ പുറത്തേക്കു നോക്കിയിരിപ്പുണ്ട്..
ഞാൻ ചെന്നു അവളുടെ തോളിൽ കൈ വച്ചു. പെട്ടെന്ന് അവൾ ഞെട്ടി കൊണ്ട് എന്നെ നോക്കി തിരിഞ്ഞു. എന്നെ കണ്ടപ്പോൾ അവൾക്കു ആശ്വാസമായി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
“”എന്താടീ ഇത്.. എന്തിനാ ഇപ്പോൾ കരയുന്നെ “”
ഒന്നുമില്ലെന്ന് ചുമല് കൂപ്പി എന്നെ നോക്കാതെ പറഞ്ഞു..
“”ഡീ നീ ഇങ്ങനെ സങ്കട പെട്ടിരുന്നാൽ എനിക്കത് കാണാൻ കഴിയില്ല.. നീ എപ്പോഴും ഹാപ്പി ആയിട്ടിരിക്കണം “”
അവൾ എന്നെയൊന്നു നോക്കി..
“”ആവണി “” ആവണി എവിടെ എന്നുള്ള അർത്ഥത്തിൽ എന്നോട് ചോദിച്ചു..
“”അവൾ ഉറങ്ങി.. കുറെ നേരമായില്ലേ.. അല്ല നീയെന്താ പതിവില്ലാതെ റൂമിനു പുറത്തു വന്നു നിൽക്കുന്നെ “”
“”ഒന്നുമില്ലെടാ വെറുതെ. വീട്ടിലേക്കു വിളിക്കാമെന്ന് കരുതി.”” മുഖത്തു നോക്കാതെ അവൾ പറഞ്ഞു..
“”ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ. എനിക്ക് മനസിലാവും. നീ ഞങ്ങൾക്ക് വേണ്ടി മാറി നിൽക്കണ്ട അതെനിക്ക് ഇഷ്ടമല്ല. അപ്പോഴാണ് എനിക്ക് കൂടുതൽ സങ്കടം.. ഞാൻ നിന്നോട് പറഞ്ഞല്ലോ എനിക്ക് നിന്നെയും അവളെയും ഒരു പോലെയാണ്. “”
ഞാൻ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.
ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നെ തന്നെ നോക്കി നിന്നു. കണ്ണീരണിഞ്ഞ മിഴികളോടെ.. ഞാൻ
💬 Comments
View all comments