Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
"" ചിരിച്ചു കൊണ്ട് ഡോക്ടർ എന്നെ സമാധാനിപ്പിച്ചു.
ഞാൻ തലയാട്ടി.. ഞാൻ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി. അവിടെയും ഇവിടെയുമായി ചെറിയ പരിക്കുകൾ. ഒരു കാലു അനക്കാൻ വയ്യാ. അതിൽ bantage കെട്ടിയിട്ടുണ്ട്.. ഇടിച്ചു തെറിപ്പിച്ചപ്പോൾ അവിടെ കൂട്ടിയിട്ടിരുന്ന മാലിന്യത്തിലേക്കാണ് വീണത്. അത് കൊണ്ടു കൂടുതലൊന്നും സംഭവിച്ചില്ല.. കർത്താവ് കാത്തു..
രണ്ടുപേരും രാത്രി ഉറങ്ങാതെ എനിക്ക് കൂട്ട് നിന്നു. ഭക്ഷണം വാരി തന്നു. അങ്ങനെ ഓരോന്നും. പതിയെ പതിയെ ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങി..
രാവിലെ അവർ മാഡത്തിന് വിളിച്ചു കാര്യം പറഞ്ഞു.. ലീവ് എടുത്തു.. ഒരു 10 മണിയായപ്പോൾ ഡിസ്ചാർജ് ചെയ്തു ആംബുലൻസിൽ റൂമിലേക്ക് എത്തിച്ചു തന്നു. എന്നെ ബെഡിൽ കിടത്തിയതിനു ശേഷമാണു അറ്റെൻഡർ പോയത്. എനിക്ക് അവരോട് നല്ല ബഹുമാനം തോന്നി.
രണ്ടു പേരും ഫ്രഷ് ആയി വന്നു.. അപ്പോഴേക്കും മാഡം വന്നു.. കുറെ സംസാരിച്ചു. 3 പേരും കൂടി ലീവ് എടുത്താൽ ശരിയാവില്ലെന്നു പറഞ്ഞു. അല്ലെങ്കിൽ ഇവൻ ഒറ്റക്കല്ലേ അവിടെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളമെന്നു കുറച്ചു സമയത്തെ ആലോചനക്ക് ശേഷം മാഡം പറഞ്ഞു. അവർ മാഡത്തിന് ചായ ഇട്ടു കൊടുത്തു. അല്പസമയത്തിന് ശേഷം ഓഫീസിലേക്ക് പോയി.
""നീയെന്താ വീട്ടിൽ പറയണ്ടാന്നു പറഞ്ഞെ "" മിയ എന്നോട് അടുത്ത് വന്നു ചോദിച്ചു..
""വേണ്ട അറിഞ്ഞാൽ അവർക്കു താങ്ങാൻ ആവില്ല. പിന്നെ അടുത്ത നിമിഷം ഇവിടെ എത്തും. ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ലല്ലോ ഇങ്ങനെ പോട്ടെ ""
""ശരിയാ നീ കിടന്നുറങ്ങിക്കോ. നല്ല ക്ഷീണം കാണും "" മിയ അത് പറഞ്ഞപ്പോൾ ആവണിയും തലയാട്ടി..
ഉച്ചവരെ ഞാൻ
💬 Comments
View all comments