0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.6K

എടുത്തു പുറത്ത് പോയി.. ആ സമയം ആവണി എന്റെ അടുത്തേക്ക് വന്നത്. എന്റെ നെഞ്ചിൽ തല വച്ചു കരഞ്ഞു. ഞാൻ അവളുടെ തലയിൽ തലോടി.

""നീയില്ലാതെ എനിക്ക് കഴിയില്ലെടാ.. ഈ ദിവസങ്ങൾ കൊണ്ടു ഞാനത് മനസിലാക്കി "" അവളുടെ ശബ്ദം ഇടാുന്നുണ്ടായിരുന്നു. എനിക്കും കരച്ചിൽ വന്നു. അത് മനസിലാക്കിയ അവൾ തല ഉയർത്തി എന്റെ കണ്ണുകൾ തുടച്ചു കൊണ്ടു എന്റെ കവിളിലും ചുണ്ടതും മതിയാകുവോളം ഉമ്മകൾ കൊണ്ടു മൂടി. വീണ്ടും എന്റെ നെഞ്ചിൽ തല വച്ചു കിടന്നു

"" ഒരിക്കലും എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു പ്രണയമുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. നീ എന്റെ ജീവിതത്തിലേക്ക് വന്നത് മുതലാണ് എനിക്കാരൊക്കെയോ ഉണ്ടെന്ന തോന്നൽ ഉണ്ടായത്.. നിന്നെ പോലെ തന്നെയാണ് എനിക്ക് മിയയും. അവൾ എന്നും എന്റെ കൂടെപ്പിറപ്പാണ്. പക്ഷെ നീ എന്റെ....... എനിക്കെന്താന്ന് പറയേണ്ടത് എന്നുപോലും അറിയില്ല.. ഒന്നെനിക്കുറപ്പാണ്.. ഞാൻ നിന്നെ സ്നേഹിക്കുന്ന അത്രത്തോളം നിന്നെ വേറെ ആരും സ്നേഹിക്കണ്ട.. നീ എന്നെ സ്നേഹിക്കുന്ന അത്രത്തോളം വേറെയാരും എന്നെയും സ്നേഹിക്കണ്ട.. ദൈവം വിധിച്ചത് എനിക്ക് നിന്നെയും നിനക്ക് എന്നെയുമാണ്""

അവൾ അത് പറഞ്ഞു കഴിഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. കണ്ണുകൾ തുടച്ചു ഞാൻ വാതിലിലേക്ക് നോക്കി..

എന്റെ സകല ബോധവും പോയി. കൈകൾ വിറക്കാൻ തുടങ്ങി. ഉള്ളിൽ തീകനൽ നിറഞ്ഞു.. നെഞ്ച് പെടപെടാന്ന് ഇടിക്കാൻ തുടങ്ങി.. അതെ വാതിൽക്കൽ തങ്ങൾ സംസാരിക്കുന്നതെല്ലാം കേട്ടു കൊണ്ടു നിറഞ്ഞ കണ്ണുകളുമായി മിയ!!!!!!!

അവൾ ഞങ്ങൾ സംസാരിക്കുന്നതെല്ലാം കേട്ടിരിക്കുന്നു. പരിഭ്രമതാൽ മരവിച്ചു പോയി ഞാൻ. ആവണി ഒന്നും അറിയാതെ നെഞ്ചിൽ കിടക്കുന്നു. ഞാൻ കണ്ടെന്നു

💬 Comments

View all comments