0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]

Author : Garuda Read All Parts 5084

കൊണ്ടു നടക്കുന്ന ഒരു പാവം പെണ്ണാണ് അവൾ.. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ഓരോരുത്തരെയും അടുത്തറിയുമ്പോൾ മാത്രമാണ് അവരുടെ യഥാർത്ഥ സ്വഭാവം അറിയുന്നത്..

ഞാൻ ഫോൺ എടുത്തു നോക്കി. മെസ്സേജുകൾ വന്നിട്ടുണ്ട്. ഞാൻ അയച്ച സെൽഫി കണ്ടു സന്തോഷത്തിലാണ് രണ്ടുപേരും. ഫ്രീ ആകുമ്പോൾ മെസ്സേജ് ചെയ്യാമെന്ന് പറഞ്ഞു വച്ചു. പതിയെ നീണ്ട ഉറക്കത്തിലേക്കു..

സമയമായപ്പോൾ എണീറ്റ് കുളിച്ചു പാന്റും കോട്ടും ധരിച്ചു മാഡത്തിനെ വെയിറ്റ് ചെയ്തു. നിമിഷങ്ങൾക്കകം പാന്റും കോട്ടും ധരിച്ചു ഒഫീഷ്യൽ ഡ്രെസ്സിൽ മാം വന്നു. ആ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് പോലെയാണ് ഫീൽ ചെയ്യുന്നത്.

പുറത്തിറങ്ങി taxi പിടിച്ചു ജികെ യുടെ ഫ്ലാറ്റിൽ എത്തി. വരുന്ന വഴിക്കു ഞാൻ നല്ലോണം തയ്യാറെടുത്തു. ഏത് വഴിക്കും ജികെ ഗ്രൂപ്പിന്റെ ബിസിനസ് പിടിക്കണമെന്ന് എനിക്ക് തോന്നി. എനിക്ക് വേണ്ടിയല്ല. മാഡത്തിന് വേണ്ടി. മനസ്സിൽ ഓരോന്ന് ഉറപ്പിച്ചു ഞങ്ങൾ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ എത്തി അവിടെ ലീവിങ് റൂമിൽ വെയിറ്റ് ചെയ്ത് ഇരുന്നു. മാഡത്തിന്റെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്..

കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ആഡംബര ഡ്രസ്സ്‌ അണിഞ്ഞു കൊണ്ടു ജികെ ഞങ്ങളെ സ്വാഗതം ചെയ്ത് കൊണ്ടു അടുത്ത് വന്നിരുന്നു. അയാളെ കണ്ടതും എനിക്ക് അത്ഭുതമായി. ഭയവും ടെൻഷനും എല്ലാം മാറി. George Kosthep അപ്പച്ചന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ!! സന്തോഷം കൊണ്ടു ഞാൻ കുളിരു കോരി നിന്നു. പുള്ളിയെ ആണ് എല്ലാവരും ജികെ എന്ന് വിളിക്കുന്നത്‌. സന്തോഷത്തോടെ മാഡത്തിനെ നോക്കിയ ഞാൻ ടെൻഷൻ അടിച്ചിരിക്കുന്ന മാഡത്തിനെയാണ് കണ്ടത്.

""യെസ് പറയു"" അദ്ദേഹത്തിന്റെ പരുക്കൻ ശബ്ദം കേട്ടു മാഡം ഒന്ന് ഞെട്ടി.

""Sir ഞങ്ങൾ ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു. സ്പാർട്ടൻസ് ഗ്രൂപ്പിന്റെ "" മാഡം അല്പം പതുക്കെ സംസാരിച്ചു..

""ആഹ് യെസ് യെസ്.. നിങ്ങളെന്താണ് ഒന്നും ഫോളോ അപ്പ്‌ ചെയ്യാത്തത്. ബിസിനസ്‌ കൂടുതൽ കൊണ്ടാണോ "" ഒന്ന് ഇരുത്തി കൊണ്ട് പുള്ളി ചോദിച്ചു..

""അത്.. ഞങ്ങൾ എല്ലാം ഫോളോ ചെയ്യുന്നുണ്ടായിരുന്നു. രണ്ട് ആഴ്ച കൂടുമ്പോൾ മെയിൽ ചെയ്തിരുന്നു."" എന്നെ മനസിലാകാതെ ഇരിക്കുന്ന പുള്ളിയെ നോക്കി ഞാൻ പറഞ്ഞു.

പെട്ടന്ന് അദ്ദേഹം എന്നെ നോക്കി. മുഖത്തു വച്ചിരുന്ന കണ്ണട ഒന്ന് ശരിയാക്കി.

""നീ... ജെയ്സൺ അല്ലെ ഇത് "" അദ്ദേഹം ഒരു സംശയത്തോടെ എന്റെ പേര് വിളിച്ചപ്പോൾ എന്റെ ഉള്ളിൽ സമാധാനം കിട്ടി. അപ്പുറത്ത് എന്താണ് ഇതൊക്കെ എന്ന് വിചാരിച്ചു ഞെട്ടിയിരിക്കുകയാണ്

💬 Comments

View all comments