Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]
""ഞാനോ brilliant? എന്തിനാ മാം രാവിലെ തന്നെ കളിയാക്കുന്നെ ""
""എനിക്കറിയാം.... ജെയ്സൺ ചെല്ല് രാത്രി 9 മണിക്കൊരു ഫ്ലൈറ്റ് ഉണ്ട്. ഇന്ന് നേരത്തെ പോയി രണ്ടു ദിവസത്തിനുള്ള ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു റെഡി ആവണം. 6 മണിയാകുമ്പോൾ ഞാൻ എയർപോർട്ടിൽ ഉണ്ടാവും""
"" ok മാം "" കൂടുതൽ സംസാരിക്കാൻ നിൽക്കാതെ മാം അടുത്ത വർക്ക് തുടങ്ങിയപ്പോൾ ഞാൻ എണീറ്റ് പോന്നു.
കാര്യമെന്തെന്നറിയാൻ എന്നെ കാത്തുനിന്ന ആവണിയോട് എല്ലാം പറഞ്ഞു. പക്ഷെ മാഡത്തിന്റെ കൂടെ പോകുന്ന കാര്യത്തിൽ മാത്രം അവൾക്കു ചെറിയൊരു കുശുമ്പുണ്ട്. പക്ഷെ അത് പുറത്ത് കാണിച്ചില്ല. ഉച്ചക്ക് കഴിക്കുന്ന സമയത്തു മിയയോടും പറഞ്ഞു.
""നീയെന്തിനാ പോകുന്നെ. ഇവിടെ വേറെ എത്രെയോ ലേഡീസ് സ്റ്റാഫ് ഉണ്ട്. ആ തള്ളക്കു ഇവരുടെ കൂടെ പോയാൽ പോരെ "" ഉള്ളിലുള്ള ദേഷ്യവും അസൂയയും പുറത്തു കാണിച്ചു അവൾ പറഞ്ഞു.
""ഞാനെന്തു ചെയ്യാനാ വിളിച്ചാൽ പോകേണ്ടേ. ജോലിയുടെ ഭാഗമല്ലേ ""
""അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ അതൊക്കെ ആലോചിക്കുന്നത്.. ആവണി എന്ത് പറഞ്ഞു "" എന്നോടുള്ള സ്നേഹം മറച്ചുവച്ചു അവൾ വിഷയം മാറ്റി.
""അവൾക്കും നിന്നെ പോലെ തന്നെയാ. പിന്നെ സാഹചര്യം മനസിലായപ്പോൾ മിണ്ടാതിരിക്കുന്നു. അൽപ്പം കുശുമ്പുണ്ട് ""
""എന്തെങ്കിലും ആയിക്കോ "" എന്നോട് കൂടുതൽ സംസാരിക്കാൻ കഴിയാതെ അവൾ പോയി സീറ്റിലിരുന്നു.
3 മണി ആയപ്പോൾ ഞാൻ അവരോടു പറഞ്ഞു റൂമിലേക്ക് പോയി. രണ്ടുപേർക്കും മറുപടി മൗനമായിരുന്നു!!. റൂമിലെത്തിയ ഞാൻ ഡ്രെസ്സുകൾ എല്ലാം പാക്ക് ചെയ്തു. വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. നേരെ എയർപോർട്ടിലേക്കു വിട്ടു.
💬 Comments
View all comments