0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4 [Garuda]

Author : Garuda Read All Parts 902

രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4

Randu Mizhikal Niranjappol Part 4 | Author : Garuda

[ Previous Part ] [ www.kkstories.com]


"""നിനക്കറിയാമോ? നമ്മളൊരുമിച്ചൊരു ജീവിതം എന്തുകൊണ്ട് ഇല്ലാതായെന്നു?

ഒരുമിച്ചിരുന്നെങ്കിൽ ദൈവം തന്നെ അതുകണ്ടു അസൂയപ്പെട്ടേനെ....................അല്ലേടാ.... """ തണുപ്പുള്ള ആ പുലരിയിൽ മറ്റുള്ളവർ കേൾക്കെ അവൾ എന്നോട് പറഞ്ഞു..

എന്താടാ ആലോചിചിരിക്കുന്നെ പോയി പണിയെടുക്കെടാ.. ജയിൽ ഡ്യൂട്ടി ഉള്ള പോലീസുകാരൻ എന്റെ ആഴ്ന്നിറങ്ങിയ ചിന്തകളെ തച്ചുണർത്തി!!!!. ഞാൻ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചു.

"" നിന്റെ ശിക്ഷ ഏകദേശം തീരുമാനമായല്ലോ.. ഈയടുത്തു തന്നെ നിനക്ക് പോകാനാകും.. ഈ ഞായറാഴ്ച!!... ഞാനും കാത്തിരിക്കുകയാണ് "" എന്റെ നിഷ്കളങ്കമായ കണ്ണിൽ നോക്കി അയാൾ പറഞ്ഞു. ഞാൻ വീണ്ടും ചിരിച്ചു അയാൾക്ക്‌ നേരെ കൈ നീട്ടി.

ചുറ്റുമുള്ള ക്യാമറകളിൽ പെടാതെ അയാളുടെ ഫോൺ എനിക്ക് തന്നു. ഞാൻ പതിവുപോലെ അയാളുടെ വാട്സ്ആപ്പ് ആപ്പ് തുറന്നു. അതിൽ ആവണിയുടെയും മിയുടെയും മാഡത്തിന്റെയും last സീൻ നോക്കി. മൂന്നു പേരും അൽപ്പം മുൻപ് വരെ ഓൺലൈനിൽ ഉണ്ടായിരുന്നു. ഫോൺ തിരികെ നൽകി അയാളോട് നന്ദിയോടെ തലകുലുക്കി. എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു അയാൾ നടന്നു പോയി.. എന്റെ നിത്യജീവിതത്തിലെ ഒരു സാധാരണ സംഭവം!!

കേരളത്തിലെ പോലെയല്ല മുബൈ ജയിലിലെ മലയാളി പോലീസുകാർ നല്ല സ്നേഹമുള്ളവരായിരുന്നു. വർഷം 6 ആയി ഞാൻ അയാളുടെ ഫോൺ വാങ്ങി എന്നും ഇതുപോലെ നോക്കി അയാൾക്ക് തിരിച്ചു കൊടുക്കും..

ഉടുത്തിരുന്ന കറുത്ത വരയുള്ള കുപ്പായവും വെള്ള തുണിയിലും പറ്റിയ പൊടികൾ തട്ടി വീണ്ടും ജയിലിനകത്തെ പണികളിൽ മുഴുകി.

""എന്നാലും നീ ഒരാളെ കൊന്നെന്ന് വിശ്വസിക്കില്ല. ഒരിക്കൽ പോലും നീ എനിക്ക് മറുപടി തന്നിട്ടില്ല. അടുത്ത ആഴ്ച നീ പോകുന്നതിനു മുൻപെങ്കിലും നീയത് പറയണം """ ജയിലിലെ എന്റെ സഹതടവുകാരനായ ഒരു പ്രായമുള്ള ഹിന്ദിക്കാരൻ പറഞ്ഞു.

""റൊട്ടിക്ക് അല്പം കട്ടി കൂടുതലാ "" വിഷയം മാറ്റി ഹിന്ദിയിൽ ഞാൻ അയാളോട് പറഞ്ഞു. പലപ്പോഴും അയാൾ എന്നോട് ചോദിക്കുന്ന ഒരു കാര്യമാണിത്. അയാൾ മാത്രമല്ല ആ ജയിലിലെ പലരും. അപ്പോഴൊക്കെ ഞാൻ വേറെ എന്തെങ്കിലും പറഞ്ഞു അവരെ ഒഴിവാക്കും. ആ കാര്യങ്ങൾ ഓർക്കുന്നത് എനിക്കിഷ്ടമല്ല.

അപ്പച്ചൻ ഇടക്ക് കാണാൻ വരും. പോകുബോൾ കണ്ണ് നിറച്ചു പോകും. പൈസയുടെ പവറിൽ അപ്പച്ചൻ എന്നെ പുറത്തിറക്കാൻ നോക്കിയെങ്കിലും മുംബൈ മൊത്തം കോളിളക്കം സൃഷ്ടിച്ച കേസിൽ എല്ലാം

💬 Comments

View all comments