0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]

Author : Garuda Read All Parts 1.6K

ആവണിയും.

""നിനക്ക് ഭ്രാന്തുണ്ടോ..എന്തായിപ്പോ ഇതിനുമാത്രം സംഭവിച്ചേ?.. റിസൈൻ ചെയ്തു റൂമിൽ കയറി അലഞ്ഞു നടക്കാൻ "" എന്റെ കവിളിൽ തലോടി മാഡം ചോദിച്ചു. ഞാൻ റിസൈൻ കൊടുത്തെന്നു കേട്ടത്തോടെ ആവണിക്കും മിയയ്ക്കും അമ്പരപ്പും ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു.. അവർ രണ്ടുപേരും കൂടി എന്റെ അടുത്തേക്ക് വന്നു...

""നീ റിസൈൻ കൊടുത്തോ "" മിയ അൽപ്പം ദേഷ്യത്തിൽ ചോദിച്ചു.

""നീ ആരോട് ചോദിച്ചിട്ടാ ചെയ്തെ ?""

ആവണിയും അതിന്റെ പുറകെ കൂടി

ഞാൻ കൊടുത്തിരുന്നു. "" തല താഴ്ത്തി ഞാൻ പറഞ്ഞു.

"എന്തിനു "" ആവണി വീണ്ടു ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി.

""എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നി.. നിങ്ങൾ മിണ്ടാതിരുന്നതും മൈൻഡ് ചെയ്യാത്തതും എന്നെ വല്ലാതെ സങ്കടത്തിലാക്കി. എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നത് "" കട്ടിലിൽ നിന്നും എണീറ്റ ഞാൻ പറഞ്ഞു.. അത് കേട്ട് ആവണിക്കും മിയക്കും പറയാൻ വാക്കുകൾ കിട്ടാതായി.

"" നിന്റെ റിസൈൻ ലെറ്റർ ഞാൻ ഫോർവേഡ് ചെയ്തിട്ടില്ല. അതിനെക്കുറിച് നമുക്ക് പിന്നീട് ആലോചിക്കാം.. നീയാദ്യം ഫുഡ്‌ കഴിക്കു.. "" മാഡം പറഞ്ഞപ്പോൾ തന്നെ മിയ.. മാഡം കൊണ്ടുവന്ന ഫുഡ്‌ എടുത്തു തന്നു.

പതിയെ പതിയെ ഭക്ഷണം ഞങ്ങൾ 4 പേരും കഴിച്ചു. ഓരോരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു എല്ലാവരും നോർമൽ ആയി. എന്നോട് രണ്ടു ദിവസം ലീവെടുക്കാൻ മാം പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം പിരിഞ്ഞു.. അന്ന് വൈകുന്നേരം പുതിയൊരു ഫോൺ വാങ്ങാനായി ഇറങ്ങിയപ്പോഴാണ് സ്റ്റേഷനിൽ നിന്നും മിയക്ക് ഒരു call വരുന്നത്. എന്റെ കളഞ്ഞുപോയ ഫോണും ബാഗും സ്റ്റേഷനിൽ ഉണ്ടെന്നു..

💬 Comments

View all comments