0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]

Author : Garuda Read All Parts 1.6K

പുതിയ ഷർട്ടും പാന്റും.. മാത്രം...

എന്നെ സഹായിച്ച ആ പോലീസുകാരനോട് കെട്ടിപിടിച്ചു നന്ദിപറഞ് എന്റെ കൂട്ടുകാരനോട് അവന്റെ ഭാര്യയെ ഇവിയെത്തിക്കുമെന്ന് ഉറപ്പും പറഞ്ഞു.. ഞാൻ ആ പടികളിറങ്ങി..

കൂറ്റൻ ഇരുമ്പ് വാതിലുകൾ വലിയ ശബ്ദത്തോടെ എന്റെ മുമ്പിൽ തുറക്കുമ്പോൾ കണ്ണിൽ തെളിഞ്ഞത് ആ മൂന്നു രൂപം.. ജരാ നരകൾ ബാധിച്ചു എല്ലും തോലുമായ അപ്പച്ചനും വീൽ ചെയറിൽ എന്നെ നോക്കിയിരിക്കുന്ന ശരീരരമൊക്കെ ഉണങ്ങി കണ്ണുതുറക്കാൻ പോലും കഴിയാതെ അമ്മച്ചിയും.. പിന്നെ ചെറുപുഞ്ചിരിയാൽ പൊട്ടിക്കരഞ്ഞു കൊണ്ടു എന്റെ കോലം കണ്ടു തളർന്നു നിലത്തിരുന്ന അവളും!!!!.. അതെ എന്നെ പുറത്തിറങ്ങാൻ സഹായിച്ച എനിക്ക് വേണ്ടി കേസ് നടത്തിയ അവൾ!!!!.

അപ്പച്ചനെയും അമ്മച്ചിയേയും കണ്ടതോടെ ഞാൻ തളർന്നു.. അന്ന് ഞാൻ പിടിയിലാകുന്ന അതെ ഞായറാഴ്ച ഒരു മണിക്കൂറിന്റെ വ്യത്യാസത്തിൽ ഫ്ലൈറ്റിൽ നാട്ടിലേക്ക് പോകാനിരുന്ന ഞാൻ.... അന്ന് പോയിരുന്നെങ്കിൽ..... ഇനി പറഞ്ഞിട്ട് കാര്യമില്ല..

ഓടിച്ചെന്നു അമ്മച്ചിയേയും അപ്പച്ചനെയും കെട്ടിപിടിക്കുന്നതിനിടയിൽ കരയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. മറ്റുള്ള ആളുകൾ നോക്കി നിൽക്കെ മഴക്കാറ് മൂടിയ അന്തരീക്ഷം മൂടി നിൽക്കെ ഞാൻ കരഞ്ഞു.. ആർത്തു കരഞ്ഞു..

അപ്പോഴും പിന്നിൽ നിന്നും അവളെന്നെ സമാധാനിപ്പിച്ചു.. ആ രംഗം ശാന്തമാക്കാൻ ഒരുപാട് ശ്രമിച്ചു..

എന്റെ കണ്ണിലേക്കു നോക്കിയ അവൾ ഞാൻ ആരെയോ തേടുന്നതായി തിരിച്ചറിഞ്ഞു.. ഒരു ചിരിയോടെ എന്നെ കെട്ടിപിടിച്ചു അവൾ പറഞ്ഞു..

""നിനക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും നിനക്കെന്നെ ഒരുപാട് സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ നിന്നെ ബഹുമാനിക്കുന്നു.. പ്രണയിക്കുന്നു.. അതിനാൽ......... .................. .......... ...........""

തുടരും..

ചില തിരക്കുകൾ മൂലമാണ് കഥ വൈകുന്നത്.. ചെറിയൊരു സന്തോഷ വാർത്തയുണ്ട്..

💬 Comments

View all comments