0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

ഞാൻ ഉടനെ ലാപ് ഓൺ ചെയ്തു. അവർ പറഞ്ഞ കാര്യങ്ങൾ വച്ചു ഒരു പ്ലാൻ രാവിലെ വരെ ഇരുന്നു തയ്യാറാക്കി. ഒരു പോള കണ്ണടച്ചില്ല. നല്ല തല വേദന ഉണ്ടായിരുന്നു. പ്ലാൻ തയ്യാറാക്കി അത് പെൻഡ്രൈവിൽ സേവ് ചെയ്തു കുളിക്കാൻ പോയി.

പിന്നെ നേരെ ഓഫീസിലേക്ക്. നേരത്തെ എത്തിയല്ലോ എന്ന് കരുതി ഒരു വെജിറ്ററിയൻ ഹോട്ടലിൽ കയറി മസാല ദോശക്കു ഓർഡർ ചെയ്തു. അപ്പോഴാണ് പുറത്തു ആവണി വാടിയ മുഖവുമായി താഴോട്ട് മാത്രം നോക്കി ഓഫീസ് ബിൽഡിങ്ങിലെക്ക് കയറി പോകുന്നത് കണ്ടത്. അവളുടെ മുഖമൊക്കെ ആകെ മങ്ങിയിരിക്കുന്നു. എന്തായാലും മസാല ദോശയൊക്കെ കഴിച്ചു ഞാൻ ഓഫീസിൽ പോയി സീറ്റിൽ ഇരുന്നു. മിയ വന്നു ഗുഡ്മോർണിംഗ് പറഞ്ഞു.

അപ്പോഴാണ് അടുത്തിരിക്കുന്ന ആവണി പ്ലാൻ തയ്യാറാക്കുന്നത് കണ്ടത്. അവൾ ഇന്നലെ രാത്രി ഉറങ്ങാതെ ചെയ്തതാണെന്ന് തോന്നുന്നു. മങ്ങിയ മുഖം കണ്ടാൽ അറിയാം. അത് പൂർത്തിയാകാനുള്ള ശ്രമത്തിൽ ആണ്. കൈകൾ വിറക്കുന്നുണ്ട് പാവത്തിന്റെ.

ഞാൻ വേഗം ആരും കാണാതെ എന്റെ ബാഗ് തുറന്നു അതിൽ നിന്നും പെൻഡ്രൈവ് എടുത്തു. അവളെ നോക്കാതെ അത് അവളുടെ മുമ്പിൽ വച്ചു. എണീറ്റ് മിയയുടെ അടുത്ത് പോയി സംസാരിച്ചിരുന്നു. അവൾ ഒന്നും മനസിലാകാതെ ഇരിക്കുന്നുണ്ടായിരുന്നു. എന്താണ് എന്ന അർത്ഥത്തിൽ അവൾ എന്നെ നോക്കി. ഞാൻ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ അവൾ അത് സിസ്റ്റത്തിൽ ഇട്ടു ഓപ്പൺ ചെയ്തു നോക്കി.

ഞാൻ ഉണ്ടാക്കിയ പ്ലാൻ കണ്ടതും അവളുടെ മുഖത്തു സന്തോഷം കാണാൻ തുടങ്ങി. സന്തോഷത്തോടെ കണ്ണീർ വീഴ്ത്തി കൊണ്ടു എന്നെ നോക്കി. അവളുടെ മുഖം അപ്പോൾ

💬 Comments

View all comments