0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

വലിയ ബിൽഡിങ്ങിന്റെ താഴെ നിന്നും മുകളിലേക്ക് നോക്കി. ഹോ എന്തൊരു വലിപ്പം. അകത്തേക്കു കയറി. വലിയൊരു ഷോപ്പിംഗ് കോപ്ലക്സ്. നിറയെ ആളുകൾ. മനസിനെ സന്തോഷിപ്പിക്കാനെന്നോണം നല്ല വടിവൊത്ത ഹിന്ദിക്കാരി പെൺകുട്ടികൾ. ഇപ്പോൾ ഇന്റർവ്യൂ ആണ് മുഖ്യം. വേഗം വലതു ഭാഗത്തു കണ്ട ലിഫ്റ്റിൽ കയറി. 7 th ഫ്ലോറിൽ ആണ്. വളരെ വേഗത്തിൽ ലിഫ്റ്റ് പാഞ്ഞു..

ഇറങ്ങി നേരെ മുന്നിൽ കണ്ട സെക്യൂരിറ്റിയോട് ഓഫീസ് അന്വേഷിച്ചു. അദ്ദേഹം ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് ഞാൻ നടന്നു. " Spartans" മുന്നിൽ കണ്ട ആ വലിയ ഓഫീസിനകത്തേക്ക് ഞാൻ കയറി. ഹാവൂ തിരക്കൊന്നുമില്ല. കുറച്ചു ആളുകൾ ഒള്ളു എന്ന് തോന്നുന്നു. എന്തായാലും അവിടെ വർക്ക്‌ ചെയ്യുന്ന ആളുകളെ ഞാൻ നോക്കി നടന്നു.

പെട്ടെന്ന് ഒരാൾ ഹിന്ദിയിൽ എന്തോ പറഞ്ഞു. ഞാൻ അദ്ദേഹത്തോട് ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചു. അയാൾ പറഞ്ഞത് പ്രകാരം ഒരു ഡോർ തുറന്നു അകത്തു കയറി. അകത്തേക്ക് കയറിയ ഞാൻ ഞെട്ടിപ്പോയി!!!!. ഈശ്വരാ.. ഇതെന്താ കോളേജ് ആണോ... വല്ലാത്തൊരു ചതിയായി പോയി അത്രെയും ആളുകൾ വെയിറ്റ് ചെയ്യുന്നു.. ജോലി കിട്ടിയത് തന്നെ...

പതിയെ അവിടെ ഒഴിഞ്ഞു കിടന്ന ചെയറിൽ പോയി ഇരുന്നു. ഓരോ ആളുകളും അകത്തേക്ക് പോയി വന്നു കൊണ്ടിരുന്നു. പെട്ടെന്ന് ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്നു തൊട്ടടുത്തിരുന്നു!!!. എന്തൊരു സൗന്ദര്യം പ്രാർത്ഥനക്കിടയിലും ഞാൻ ചിന്തിച്ചു. മലയാളി ആണോ. ചുരിദാർ ആണ് വേഷം. എന്തെങ്കിലും സംസാരിക്കണോ...വേണ്ട.. അവൾ ഇരുന്നു പ്രാർത്ഥിക്കുന്നുണ്ട്. പെട്ടന്ന് ഒരു ആൾ വന്നു അവൾക്കു വെള്ളം കൊടുത്തു പോകുന്നു. അവൾ അത് വാങ്ങി കുടിച്ചു.

💬 Comments

View all comments