Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]
അയാൾ തന്റെ കവിളിൽ തലോടി കൊണ്ടു അവളെ നോക്കി ചിരിച്ചു. മിയ ഞാനെന്ന നിസ്സഹായകനെ നോക്കി നിന്നു. പെട്ടെന്ന് അയാൾ അവളുടെ തോളിൽ കൈ വെക്കാൻ പോയതും ഞാൻ വളരെ വേഗത്തിൽ ആ കൈ പിടിച്ചു!!!!! അയാൾ അന്തം വിട്ടു എന്നെ നോക്കി. കൂടെ മിയയും ആവണിയും. ഞാൻ അവന്റെ വിരലുകൾ മുകളിലേക്കുയർത്തി പൊട്ടിച്ചു. അപ്പോഴേക്കും മറ്റൊരുത്തൻ വന്നു കാലിൽ ഒരു ഇരുമ്പ് വടി കൊണ്ട് അടിച്ചു. ഞാൻ അവനെ എന്റെ മുട്ടുകാലിന്റെ ഉള്ളിൽ ആക്കി കഴുത്തു ഒടിച്ചു. പിന്നെ കൈ മാറ്റി മറ്റവന്റെ കവിളിൽ ശക്തിയായി ഇടിച്ചു. അവന്റെ ഒരു പല്ല് കണ്ടുനിന്ന ഒരു ചേച്ചിയുടെ കണ്ണടയിൽ തട്ടി തെറിച്ചു. ചോര തുപ്പിയ അവൻ മുട്ടുകാലിൽ ഇരുന്നു നിലത്തേക്ക് കുഴഞ്ഞു വീണു. ഒപ്പമുള്ള രണ്ടു പേർ എന്റെ മുഖത്തെ രൗദ്ര ഭാവം കണ്ടു പിന്നോട്ട് ഓടി പോയി. ഞാൻ കൈ തട്ടി പുറത്തേക്കു ആവണിയുടെയും മിയയുടെയും കൈ പിടിച്ചു പോയി. കിട്ടിയ ഓട്ടോയുമായി ഞങ്ങൾ റൂമിലേക്ക് പോയി.
""നീ ഇതൊക്കെ എവിടുന്നു പഠിച്ചു ""
മിയ എന്നെ നോക്കി ചോദിച്ചു.
""ഇതൊക്കെ ആരെങ്കിലും പഠിച്ചിട്ടാണോ ചെയ്യുന്നേ. അവസരത്തിനൊത്തു പുറത്തു വരും അത്രേയുള്ളൂ ""
ഷർട്ട് മാറ്റിയിടുന്നതിനിടയിൽ ഞാൻ പറഞ്ഞു.
""നിന്റെ കാലിനു കുഴപ്പമൊന്നുമില്ലല്ലോ ""
പരിഭ്രമത്തോടെ ആവണി ചോദിച്ചു.
""ഇല്ല.. ചെറിയ വേദനയുണ്ട് അത് രാവിലെ മാറിക്കോളും ""
എന്റെ മറുപടി കേട്ടു അവർ അതും ഇതും പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അവരോടു പോയി കിടക്കാൻ പറഞ്ഞു. ഞാൻ വേഗം തന്നെ കിടന്നു. അവർ രണ്ടു പേരും മൊബൈലിൽ കളിച്ചു കിടന്നു.
പിറ്റേന്ന് രാവിലെ വൈകിയാണ് എല്ലാവരും എണീറ്റത്. സമയം 10 മണിയായി. ആവണി വന്നു എന്നെ വിളിച്ചു. എണീക്കാൻ പറഞ്ഞു. കുറെ വിളിച്ചപ്പോൾ ഞാൻ എണീറ്റ് ബാത്‌റൂമിലേക്ക് നടക്കാൻ നോക്കിയപ്പോൾ കാലു അനക്കാൻ പറ്റുന്നില്ല. നല്ല വേദന. വേദന കൊണ്ട് ഞാൻ നിലവിളിച്ചു. അടുക്കളയിൽ ആയിരുന്ന മിയ ഓടിവന്നു. എന്റെ മുഖം കണ്ടു രണ്ടുപേരും പേടിച്ചിട്ടുണ്ടായിരുന്നു. അവർ എന്നോട് തുണി പൊക്കി വെക്കാൻ പറഞ്ഞു. ഞാൻ
💬 Comments
View all comments