0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 1077

കരുതലും സ്നേഹവും എനിക്ക് നിന്നോടുള്ള ഇഷ്ടം പ്രണയമായി മാറി. ഇന്ന് എല്ലാത്തിനും കാരണം നീയായിട്ടും മറ്റുള്ളവരുടെ മുമ്പിൽ അത് അറിയിക്കാതെ ഞങ്ങളെ നീ തടഞ്ഞു. ഞങ്ങളെ അഭിനന്ദിക്കുന്ന ടൈമിലും നീ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ സങ്കടവും നിന്നോടുള്ള പ്രണയം അതിരില്ലാത്ത സ്നേഹത്തിനു വഴിമാറി. എനിക്ക് നിന്നെ വിട്ടുപിരിയാൻ കഴിയില്ല. എന്നെ നീ വെറുക്കരുത്. നിന്നെ എനിക്ക് വേണം. നീ കൂടെ ഉണ്ടാകുമ്പോൾ എനിക്ക് സേഫ് ആയി മാത്രമേ തോന്നിയിട്ടുള്ളു..""

എല്ലാം കേട്ടുകൊണ്ട് ഏതോ ഒരു ലോകത്തിലായിരുന്നു ഞാൻ. എന്ത് പറയണമെന്നനിക്കറിയില്ലായിരുന്നു. ഞാൻ വിചാരിക്കുന്നതിലപ്പുറം എന്തൊക്കെയോ നടക്കുന്നു..

""നിനക്കെന്നോട് വെറുപ്പുണ്ടോ ""

""ഞാൻ എന്തിനു നിന്നെ വെറുക്കണം "" അതെങ്കിലും ഞാൻ പറയണ്ടേ..

""നീ എന്നെ വിട്ട് പോവരുത്. നിനക്ക് വേറെ ആരോടും പ്രണയമില്ലെന്നു ഇത്ര ദിവസം കൊണ്ടു ഞാൻ മനസിലാക്കി. ഇനി ഞാൻ നിന്നെ ആർക്കും വിട്ടു കൊടുക്കില്ല ""

അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി എന്റെ ചുണ്ടുകളിൽ ചുടു ചുംബനം നൽകി.

ഞാൻ അന്തം വിട്ട് നിന്നു. അകത്തു ശവറിന്റെ കീഴിൽ എന്നോട് പ്രണയം തുറന്നു പറഞ്ഞ സന്തോഷത്തിൽ നനയുന്ന ആവണി!!!!!!!!

കഥ വായിച്ചു അഭിപ്രായം പറഞ്ഞു പോകണേ പ്ലീസ്‌.

💬 Comments

View all comments