0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

3 ദിവസമായി ഞാൻ ഉറക്കമൊഴിക്കുന്നു. സ്നേഹത്തോടെ ഒരു ഉമ്മ ചോദിച്ചു. അത് തന്നൂന്നു കരുതി നിന്റെ മാനമൊന്നും പോകില്ലല്ലോ. ""

""എന്നാലും ഒരു അന്യ പെണ്ണിനോട് ഇങ്ങനെ ചോദിക്കാൻ പാടുണ്ടോ. നീയിത്ര വൃത്തികെട്ടവനാണോ ജൈസാ ""

""എന്ത് വൃത്തി കെട്ടവൻ ഞാൻ ഇത്രേം ദിവസം നിങ്ങളുടെ കൂടെ ഒരു റൂമിൽ കിടന്നു എന്നിട്ട് എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോ. പിന്നെ നീ പറഞ്ഞില്ലേ നീ എനിക്ക് ഒരു അന്യ ആണെന്ന്. ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല. ഒരു കല്യാണം കഴിഞ്ഞു പോയാലും ജീവിതകാലം മുഴുവൻ ഒരു സുഹൃത്ത്‌ ആയി കാണാനാണ് എനിക്കിഷ്ടം ""

""എന്തൊക്കെയാ ജൈസാ നീ പറയുന്നേ. നീയും എനിക്ക് നല്ലൊരു friend തന്നെയാണ്. അത് കരുതി..."""

""വേണ്ടെടീ ഞാൻ ചുമ്മാ ചോദിച്ചതാ. എനിക്ക് സമ്മാനം ഒന്നും വേണ്ട. നിങ്ങൾക്കു ഒരു പ്രശ്നം വന്നാൽ ഞാൻ എപ്പോഴും ഉണ്ടാവും. അതോർത്താൽ മതി ""

ഞാൻ സങ്കടത്തോടെ നിലത്തിറങ്ങി കിടന്നു. അവൾ ആ വലിയ ബെഡിൽ എന്തൊക്കെയോ ചിന്തിക്കുന്നുണ്ടായിരുന്നു.

രാവിലെ കുറച്ചു വൈകിയാണ് എണീറ്റത്. അവളുമ്മാരോട് സാധാരണ പോലെ തന്നെ ഇടപെട്ടു. മിയയോട് സംസാരിക്കുകയും ചെയ്ത്. അവളോട്‌ മിണ്ടാതിരിക്കേണ്ട ആവിശ്യം ഇല്ലല്ലോ. സമയംമില്ല വേഗം കുളിച്ചു റെഡി ആയി പോയി. ആവണി എന്നോട് ഓരോ കാര്യങ്ങളും സംസാരിച്ചു. പക്ഷെ മിയ മിണ്ടുന്നില്ല. ആവണി ചോദിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞു.

ഓഫീസിലെത്തി മാഡത്തിന്റെ മുമ്പിൽ രണ്ടു പേരും ഉച്ചക്ക് തന്നെ പ്ലാൻ സബ്‌മിറ്റ് ചെയ്തു. ഞാൻ മിയയോട് സംസാരിച്ചു.. അവൾ കൂടുതലൊന്നും സംസാരിക്കുന്നില്ല.

രണ്ടു ദിവസം

💬 Comments

View all comments