0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

""സൊ ആവണി ആൻഡ് മിയ com to front. """

അത് കേട്ടതും രണ്ടു പേരും സന്തോഷ കണ്ണീരാൽ എന്നെ നോക്കി. അവർ എണീറ് നടന്നു. എല്ലാവരും തുടരെ തുടരെ കൈ അടിച്ചുകൊണ്ടിരുന്നു. ശരീരത്തിലെ കുളിരു വിട്ടു മാറുന്നില്ല. എന്റെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു. ആവേശത്തോടെ രണ്ടു പേരെയും എംഡി hug ചെയ്തു. അവർക്കു ഓരോ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എംഡി യുടെ ഓരോ വാക്കുകളും ഹരം കൊള്ളിച്ചു. കമ്പനിക്ക് വലിയൊരു ഗിഫ്റ്റ് ഉണ്ടെന്നും അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. ബാക്കിയെല്ലാവര്ക്കും ആശംസകൾ അറിയിച്ചു എംഡി മീറ്റിംഗ് പിരിച്ചു വിട്ടു. ഞങ്ങൾ എല്ലാവരും സീറ്റിൽ ഇരുന്നു.. പിന്നീട് എംഡി യും മാമും മിയയെയും ആവണിയെയും വിളിച്ചിരുത്തി അവരോടു സംസാരിക്കുന്നതു കണ്ടു. അവരെ അഭിനന്ദിച്ചു കൊല്ലുകയായിരുന്നു എന്ന് മനസിലായി. ഇടയ്ക്കിടെ രണ്ടുപേരും എന്നെ നോക്കുന്നുണ്ടായിരുന്നു.. ഞാൻ അവരെ നോക്കാതെ കണ്ണുനീർ തുടച്ചു കൊണ്ട് സിസ്റ്റത്തിൽ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു.

ഞാനാണല്ലോ ഈ അഭിനന്ദനങ്ങൾക്ക് കാരണം എന്ന് അവർ ചിന്തിക്കുന്നുണ്ടാവും.

കുറച്ചു കഴിഞ്ഞു എംഡി പോയി. പിന്നെ മാഡത്തിന്റെ സന്തോഷപ്രകടനമായിരുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു നൈറ്റ്‌ ഡിന്നർ ഉണ്ടെന്നു അറിയിച്ചു. മാഡത്തിന്റെ വക. എല്ലാം കഴിഞ്ഞു മിയയും ആവണിയും എന്റെ അടുത്ത് വന്നു. ഞാൻ അവരോടു മാറിപോകാൻ പറഞ്ഞു. അല്ലെങ്കിൽ എല്ലാവരും മനസിലാക്കും എന്ന് എനിക്കറിയാമായിരുന്നു. എല്ലാവരും കാണെ ഞാൻ അവർക്കു ഷേക്ക്‌ ഹാൻഡ് നൽകി അഭിനന്ദനം അറിയിച്ചു. മിയ അപ്പോൾ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. ബാക്കി എല്ലാവരും അവരെ അഭിനന്ദിച്ചു.

വൈകുന്നേരം വളരെ ഹാപ്പി

💬 Comments

View all comments