0%

Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]

Author : Kambikathakal Read All Parts 824

ഇരിക്കുന്നുണ്ട്. എല്ലാവരുടെയും മുഖത്ത് വിഷമം പ്രകടമാണ്. കേശവൻ അവരുടെ അടുത്തേക്ക് ചെന്ന് രാജന്റെ ഭാര്യയെ സമാധാനിപ്പിച്ചു. എല്ലാവരുടെയും മുഖത്തെ തളർച്ച അയാളുടെ ശ്രദ്ധയിൽ പെട്ടു.

" നിങ്ങൾ ഒന്നും കഴിച്ചില്ലേ..? " കേശവൻ ചോദിച്ചു.

" ഉച്ച മുതൽ ഇവരാരും ഒരു വക കഴിച്ചിട്ടില്ല.. ഞാൻ എത്ര പറഞ്ഞിട്ടും ഇവരൊന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല " പാർവതി പറഞ്ഞു.

" ഇങ്ങനെ കഴിക്കാതിരുന്നാൽ ശെരിയാവില്ലല്ലോ… നിങ്ങൾ എല്ലാവരും എഴുന്നേൽക്ക് കാന്റീനിൽ ചെന്ന് എന്തെങ്കിലും കഴിക്കാം. "

" എനിക്ക് വിശപ്പില്ല കേശവേട്ടാ.. " വിജില പറഞ്ഞു.

" ഇച്ചിരിയെങ്കിലും കഴിക്കാൻ നോക്ക് വിജിലെ. നിന്റെ ഈ വിഷമം കണ്ടിട്ടാ പിള്ളേരും ഒന്നും കഴിക്കാതിരിക്കുന്നത്…"

" കേശവേട്ടൻ പറഞ്ഞത് കേട്ടില്ലേ. വാ എഴുനേൽക്ക് കുറച്ചെങ്കിലും കഴിക്കാം. അല്ലേൽ നിന്റെ ശരീരം ക്ഷീണിക്കും. " പാർവതി വിജിലയോട് പറഞ്ഞു.

" എനിക്ക് വേണ്ടാഞ്ഞിട്ടാ.. " വിജില വരാൻ കൂട്ടാക്കുന്നില്ല.

കേശവൻ ഐശ്വര്യയുടെയും, നമിതയുടെയും കൈകൾ പിടിച്ച് കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു " മക്കള് വാ നമ്മക്ക് എന്തേലും കഴിച്ചിട്ട് വരാം.. "

" വേണ്ട കേശവൻ മാമ.. " ഐശ്വര്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

" അതൊന്നും പറഞ്ഞാൽ ശെരിയാവില്ല. മക്കള് വാ.. " കേശവൻ അവരെ നിർബന്ധിച്ചു നടത്തിപ്പിച്ചു " ഞാൻ പിള്ളേരെയും കൂട്ടി എന്തേലും കഴിച്ചിട്ട് വരാം. വരുമ്പോ നിങ്ങൾക്ക് രണ്ടുപേർക്കും ലൈറ്റ് ആയിട്ട് എന്തേലും വാങ്ങാം.. " അതും പറഞ്ഞ ശേഷം കേശവൻ പിള്ളേരെയും കൊണ്ട് കാന്റീനിലേക്ക് ചെന്നു.

കാണാൻ വലിയ കാന്റീനൊക്കെയാണെങ്കിലും നല്ല ആൾത്തിരക്കൊന്നും അവിടെ ഇല്ല. തലപ്പാവ് വച്ച സപ്ലെയർ അവരുടെ അടുത്തേക്ക് വന്നു.

" കഴിക്കാൻ എന്താണ് വേണ്ടത് സാർ ? " സപ്ലെയർ ചോദിച്ചു.

" ഐശ്വര്യ.. നമിത നിങ്ങൾക്ക് എന്താണ് വേണ്ടതെന്നു വച്ചാൽ പറഞ്ഞോളു. " കേശവൻ അവരോടായി പറഞ്ഞു. പക്ഷെ രണ്ട് പേരും ഒന്നും മിണ്ടാതെ തല കുമ്പിട്ടിരിക്കുകയാണ്. അയാൾ വീണ്ടും ആവർത്തിച്ചു. ഇരുവരുടെയും ഭാഗത്ത്‌ നിന്നും യാധൊരുവിധ പ്രതികരണവും ഉണ്ടായില്ല. ഒടുവിൽ കേശവൻ തന്നെ മുൻകൈയ്യെടുത്തു രണ്ട് മസാല ദോശയും,രണ്ട് കാപ്പിയും, ഒരു വിത്ത്ഔട്ട്‌ ചായയും പറഞ്ഞു. ഓഡറെടുത്ത ശേഷം സപ്ലെയർ തിരികെ കിച്ചണിലേക്ക് പോയി. ഇപ്പോഴും തല കുമ്പിട്ടിരിക്കുകയാണ് ഐശ്വര്യ. അവളുടെ സങ്കടം കണ്ട് നമിതയുടെ മുഖവും ആകെ വാടിയിരിക്കുകയാണ്.

അല്പം കഴിഞ്ഞ് ഓർഡർ ചെയ്ത വിഭവങ്ങളുമായി സപ്ലെയർ തിരിച്ചെത്തി.

💬 Comments

View all comments