Chapter Title : രണ്ട് സുന്ദരികൾ [Amal Srk]
രാധ ഭർത്താവിനെ കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു.
" തിരിച്ചു പറയുന്ന കാര്യത്തിൽ രാധയും അത്ര മോശമൊന്നുമല്ലല്ലോ… " രാഘവൻ മറുപടി നൽകി. പക്ഷെ രാധക്ക് അതത്ര പിടിച്ചില്ല.
" അല്ലേലും നിങ്ങള് ചെങ്ങാതീടെ ഭാഗത്തല്ലേ ന്യായം കാണും…"
" ഇവിടെ കിടന്ന് വായിട്ട് അടിക്കാതെ നീ അടുക്കളേൽ ചെന്ന് രാഘവന് ഒരു ചായ ഇട്.. " കേശവൻ പറഞ്ഞു.
" കട്ടനാണോ..? പാലാണോ..? " രാധ ചോദിച്ചു.
" രണ്ടും വേണ്ട. ഇങ്ങോട്ട് വരുന്ന വഴി രണ്ടെണ്ണം അടിച്ചാരുന്നു.. " രാഘവൻ ചെറു ചിരിയോടെ പറഞ്ഞു.
" നീ അവിടെ നിന്ന് വർത്താനം പറയാതെ ഇവിടെ അടുത്ത് ഇരിയെടാ രാഘവാ.. " കേശവൻ കസേര അടുത്തേക്ക് നീക്കിയിട്ടുകൊണ്ട് പറഞ്ഞു.
" നീ എഴുനേൽക്ക് കേശവാ.. നമുക്ക് പുറത്തോട്ടൊക്കെ ഇറങ്ങി നടന്നുകൊണ്ട് സംസാരിക്കാം.. " രാഘവൻ പറഞ്ഞു.
" അങ്ങനെ പറഞ്ഞ് കൊട് രാഘവേട്ടാ… മുഴുവൻ നേരവും വീടിന്റെ അകത്ത് തന്നെ കുത്തിയിരിക്കാതെ പുറത്തോട്ടൊക്കെ ഒന്ന് ഇറങ്ങാൻ.. " രാധ പറഞ്ഞു.
" നീ മിണ്ടാതിരിയെടി…" രാഘവൻ അടുക്കളയിലേക്ക് നോക്കി പറഞ്ഞു.
ശേഷം രാഘവവും, കേശവനും പുറത്തേക്ക് ഇറങ്ങി.
" എന്താടാ പതിവില്ലാതെ നിന്റെ മുഖത്ത് ഒരു തെളിച്ചം..? " കേശവൻ രാഘവനെ നോക്കി ചോദിച്ചു.
രാഘവൻ മറുപടിയൊന്നും പറയാതെ കേശവനെ നോക്കി ചെറു നാണത്തോടെ ചിരിച്ചു.
" നീ ഇളിക്കാതെ കാര്യം പറയെടാ.. " കേശവൻ വീണ്ടും പറഞ്ഞു.
" എടാ.. ഞാൻ കഴിഞ്ഞ തവണ വന്നപ്പോ പറഞ്ഞില്ലെ എന്റെ വീട്ടിലെ പുതിയ വേലക്കാരിയുടെ കാര്യം. "
"
💬 Comments
View all comments