0%

Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]

Author : amal Read All Parts 3.7K

തിരിഞ്ഞു കിടന്നു.

കണ്ണടച്ച് വീണ്ടും ഒരുപാട് നേരം കിടന്നു പക്ഷെ നിദ്രാ ദേവി കനിഞ്ഞില്ല. രാഘവന് ലഭിച്ച ഭാഗ്യം തനിക്കും കിട്ടണം. ധാർമികത നോക്കി നിന്നാൽ ആഗ്രഹിച്ചതൊന്നും നടക്കാൻ പോകുന്നില്ല. മുൻപ് മനസ്സിൽ നിന്ന് മായിച്ചു കളഞ്ഞ മോഹം അയാളുടെ മുന്നിലേക്ക് വീണ്ടും തെളിഞ്ഞു. ഐശ്വര്യയുടെയും, നമിതയുടെയും സുന്ദര മുഖം അയാൾക്ക് മുന്നിലേക്ക് തെളിഞ്ഞു.

രാവിലെ വീട്ട് മുറ്റത്തു കൂടെ വെറുതെ നടക്കുകയാണ് കേശവൻ. അതാണ് അയാളുടെ പ്രധാന വ്യായാമം. ഈ സമയം നമിതയും, ഐശ്വര്യയും കോളേജിലേക്ക് പോകുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. കേശവൻ അടുത്തേക്ക് വിളിച്ചു. " എങ്ങനെയുണ്ട് പുതിയ കോളേജൊക്കെ..? " അയാൾ വിശേഷം തിരക്കി.

https://imgur.com/wnNmAwo

" നല്ല കോളേജാ മാമ… ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. " ഐശ്വര്യ മറുപടി നൽകി.

" നിങ്ങൾക്ക് കോളേജ് യൂണിഫോം ഒന്നും ഇല്ലേ..? "

" ഇല്ല മാമ നമ്മടെ ഗവണ്മെന്റ് കോളേജ് അല്ലെ.. ഇവിടെ കളർ ഡ്രസ്സാണ്. " നമിത മറുപടി നൽകി.

അപ്പഴാണ് നമിതയുടെ കൈയ്യിലെ സ്വിച്ച് ഫോൺ കേശവന്റെ ശ്രദ്ധയിൽ പെട്ടത്.

" ഇതാണോ നിന്റെ ഫോൺ..? " കേശവൻ ചോദിച്ചു.

" അതെ.. " നമിത മറുപടി നൽകി.

" ഐശ്വര്യടെ ഫോൺ ഏതാ..? " അയാൾ ഐശ്വര്യയെ നോക്കി ചോദിച്ചു.

" എനിക്ക് ഫോണില്ല മാമ… അത്യാവശ്യം വന്നാൽ ഞാൻ ഇവൾടെ ഫോണാ യൂസ് ചെയ്യാറ്.. " ഐശ്വര്യ നിഷ്കളങ്കമായി പറഞ്ഞു.

ഒരു നിമിഷം ആലോചിച്ച ശേഷം കേശവൻ വീട്ടിലേക്ക് നടന്നു " രണ്ടാളും വാ.. " അവരെയും

💬 Comments

View all comments