0%

Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]

Author : amal Read All Parts 3.7K

" എന്താ നിങ്ങൾടെ മുഖത്തൊരു സന്തോഷമില്ലാത്തെ…? "

" ഞങ്ങൾക്ക് ഇതൊക്കെ മാമൻ… " ഐശ്വര്യക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

" എന്നെ നിങ്ങളൊരു അന്യനായിട്ടാണോ കാണുന്നത്..? "

" ഒരിക്കലും ഇല്ല മാമാ.. ഞങ്ങള് അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലുമില്ല.. " ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.

" എങ്കി മടിച്ചു നിൽക്കാതെ ഈ ഫോൺ മേടിക്ക്… " കേശവൻ അത് അവർക്ക് നേരെ നീട്ടി. ഐശ്വര്യ അത് നിറ മനസ്സോടെ സ്വീകരിച്ചു.

" ഇത് നിങ്ങൾക്ക് രണ്ട് പേർക്കും ഉപയോഗിക്കാം… ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാമും ഒക്കെ ഇതിൽ തുടങ്ങാം.. " കേശവൻ നിർദ്ദേശിച്ചു.

" Thanks മാമാ… " ഇരുവരും സ്നേഹസൂചകമായി നന്ദി പറഞ്ഞു.

" സന്തോഷായില്ലേ രണ്ടാൾക്കും..? " ചെറു ചിരിയോടെ ചോദിച്ചു.

" മം.. " ഇരുവരും ചിരിച്ചുകൊണ്ട് മൂളി.

" എനി അതികം വൈകിക്കേണ്ട.. കോളേജിലേക്കുള്ള ബസ്സ് മിസ്സാകും.. " കേശവൻ ഓർമപ്പെടുത്തി.

" ശെരി മാമാ.. " ഐശ്വര്യയും നമിതയും, സന്തോഷത്തോടെ കോളേജിലേക്ക് പോയി.

" എടി ആ ഫോണൊന്ന് ഓണാക്കി നോക്കണ്ടേ..? " ഐശ്വര്യ ചോദിച്ചു.

" ഇപ്പൊ വേണ്ട നമുക്ക് ലഞ്ച് ടൈം നോക്കാം.. " നമിത മറുപടി നൽകി.

ഫോൺ കിട്ടിയ സന്തോഷം കാരണം ഇരുവർക്കും ക്ലാസിൽ വേണ്ടവിധം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എങ്ങനെയേലും ലഞ്ച് ബ്രേക്ക്‌ ആവാൻ അവർ കാത്തിരുന്നു. സമയം 1 മണിയായി. ഭക്ഷണം കഴിക്കാൻ നിൽക്കാതെ കൂട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഇരുവരും കോളേജ് ഗ്രൗണ്ടിലേക്ക് ചെന്നു. ഫുട്ബാൾ ഗ്രൗണ്ടിന്റെ ഗ്യാലറിയിൽ കുറച്ചു പിള്ളേരിരുന്ന് സൊറ

💬 Comments

View all comments