0%

Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]

Author : amal Read All Parts 3.7K

അവര് പുറത്തിറങ്ങി. ഇപ്പൊ മുഖത്ത് ഇച്ചിരി തെളിച്ചമുണ്ട്.

" കേശവൻ മാമൻ ഇത്ര വൃത്തികെട്ടയാളാണെന്ന് ഞാൻ കരുതിയില്ല.. " നമിത പറഞ്ഞു.

" മാമന് ഭാര്യയും, മക്കളുമൊക്കെ ഉള്ളതല്ലേ എന്നിട്ടും എന്തിനാ ഇങ്ങനുള്ള മോശം വിഡിയോസ് ഒക്കെ കാണുന്നതെന്നാ എനിക്ക് മനസിലാകാത്തത്. " ഐശ്വര്യ സംശയത്തോടെ തല പുകച്ചു.

" ഓരോരുത്തർക്കും ഓരോ മോശം ഹാബിറ്റ് ഉണ്ടാവില്ലേ.. മാമന്റെ മോശം ഹാബിറ്റ് ഇതായിരിക്കും…"

" എന്നാലും എന്ത് തരം വൃത്തികെട്ട വീഡിയോസ് ആണ് അതൊക്കെ, മനുഷ്യര് ഇങ്ങനെയൊക്കെ ചെയ്യുവോ..? ഹോ.. ഓർക്കുമ്പോ തന്നെ അറക്കുന്നു.. " ഐശ്വര്യ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.

" ഇങ്ങനെയുള്ളവരുടെ മനസ്സിലിരിപ്പ് അത്ര നല്ലതാവില്ല. ചിലപ്പോ നമ്മളെ പോലും വേറെ രീതിയിലാവും മാമൻ കാണുന്നത്.. "

" എടി അങ്ങനെയൊന്നും പറയാതെ.. മാമന് നമ്മള് രണ്ട് പേരും സ്വന്തം മക്കളെ പോലെയാ. ഇതുവരെ ഒരു നോട്ടത്തിൽ പോലും നമ്മളെ വേറൊരു രീതിയിൽ കണ്ടതായി ഞാൻ ഓർക്കുന്നില്ല. ഫോണിൽ കുറച്ച് വിഡിയോസ് ഉണ്ടെന്ന് കരുതി മാമനെ മൊത്തത്തിൽ ഒരു വൃത്തികെട്ട ആളായി കാണുന്നത് ശെരിയല്ല.." ഐശ്വര്യ തന്റെ അഭിപ്രായം പറഞ്ഞു.

" ഹം.. അതെന്തേലും ആവട്ടെ… നമുക്ക് എന്തായാലും ഈ ഫോൺ വേണ്ട. ഇത് മാമന് തന്നെ തിരിച്ചു കൊടുക്കാം.. " നമിത പറഞ്ഞു.

" ഫോണ് കിട്ടിയപ്പോ ഒരുപാട് സന്തോഷിച്ചിരുന്നു, പക്ഷെ അത് ഇങ്ങനെയൊക്കെ ആവുമെന്ന് കരുതിയില്ല.. " ഐശ്വര്യയും അതേ അഭിപ്രായത്തോട് യോചിച്ചു.

വൈകുന്നേരം കേശവൻ മാമന്റെ വീട്ടിൽ എത്തി. മാമൻ പുറത്തിരുന്ന് നഖം വെട്ടുകയാണ്. രാധേച്ചി അകത്താണെന്ന് ഉറപ്പ്

💬 Comments

View all comments