0%

Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]

Author : amal Read All Parts 3.7K

" രാധ തിരിച്ചു ചോദിച്ചു.

" നിന്റെ വീട്ടിലേക്കാണോ..? " കേശവൻ ഗൗരവത്തോടെ ചോദിച്ചു.

" അതെ.. "

" എപ്പൊഴും, എപ്പൊഴും അങ്ങോട്ട്‌ കെട്ടിയെടുക്കാൻ നിന്റെ തള്ള വീണ്ടും ചത്തോടി.. " കേശവൻ പരിഹാസ രൂപത്തിൽ ശാകാരിച്ചു. രാധക്ക് അത് കേട്ട് നല്ലപോലെ ദേഷ്യം വന്നു " ദേ മനുഷ്യ വെറുതെ എന്റെ മരിച്ചുപോയ അമ്മയെ കുറിച്ച് പറഞ്ഞാലുണ്ടല്ലോ…സഹിക്കുന്നതിനൊക്കെ ഒരു പരിതിയുണ്ട്.. ഞാൻ എന്റെ വീട്ടിൽ പോണതിന് നിങ്ങൾക്ക് എന്താ പ്രശ്നം…"

" നിനക്ക് നിന്റെ വീട്ടി പോക്കും, സൊറ പറയലുമാണ് പ്രധാനം.. എന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്തം ഇല്ല.. "

" വീട്ടില് വേലക്കാരിയെ വെക്കാൻ ഞാൻ പറഞ്ഞതല്ലേ.. അപ്പൊ നിങ്ങൾക്ക് പറ്റത്തില്ല.. "

" വേലക്കാരിയെ വെക്കാനാണേൽ പിന്നെ എന്നാറ്റിനാടി ഞാൻ നിന്നെ കെട്ടിയത്…? " കേശവൻ ഉറക്കെ ചോദിച്ചു.

" ദേ മനുഷ്യാ…വെറുതെ വഴക്ക് കൂടി എന്റെ മൂഡ് കളയരുത്.. ഞാൻ അവിടെ 2 ദിവസത്തിൽ കൂടുതലൊന്നും നിക്കാൻ പോണില്ല. നിങ്ങൾക്ക് ഇവിടെ ഒറ്റക്ക് നിൽക്കാൻ പറ്റില്ലെങ്കിൽ എന്റെ കൂടെ പോര്.. " രാധ മയത്തിൽ പറഞ്ഞു.

" എന്റെ പട്ടി വന്ന് നിൽക്കും നിന്റെ വീട്ടില്… നിന്ന് കൊണക്കാതെ പോടി.. " കൂടുതൽ പറയാൻ നിൽക്കാതെ കേശവൻ മുഖം തിരിച്ചു. രാധ വേഗം ബാഗുമായി വീട് വിട്ടിറങ്ങി.

ഐശ്വര്യയും, നമിതയും റേഷൻ കടയിൽ പോയി സാധനം വാങ്ങി വരികയാണ്. അപ്പഴാണ് കേശവൻ മാമൻ ഉമ്മറത്തെ ചാരുകസേരയിൽ വിഷമത്തോടെ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അവര് വേഗം അടുത്തേക്ക് ചെന്നു.

" എന്ത്

💬 Comments

View all comments