0%

Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]

Author : amal Read All Parts 3.6K

മാറ്റാൻ പറ്റില്ലെന്ന്.. " സോമൻ വിശദീകരിച്ചു.

" സോഡിയം ലെവൽ കുറയുന്നത് വല്യ പ്രശ്നമാണ്… എന്റെ ഒരു സുഹൃത്തിനു ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. വല്യ കുഴപ്പമൊന്നും കൂടാതെ റിക്കവർ ആയി.."

" പക്ഷെ രാജന്റെ കേസ്‌ കുറച്ച് മോശമാണെന്നാ ഡോക്ടർ മാരുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായത്. അരുതാത്തതൊന്നും സംഭവിക്കാതിരുന്നാൽ മതിയാരുന്നു. "

" അല്ല എനിക്ക് മനസ്സിലാവാത്തത് നാട്ടില് ഇത്രയും ഹോസ്പിറ്റൽ ഉണ്ടായിട്ടും നിങ്ങൾ എന്തിനാ രാജനെ ഇവിടെ തന്നെ കൊണ്ടുവന്നത്. ഇവിടുത്തെ ബില്ല് സാധാരണക്കാർക്കൊന്നും താങ്ങാൻ പറ്റുന്നതല്ല. "

" അറിയാം കേശാവേട്ടാ.. ടൗണിലേക്ക് ലോഡും കൊണ്ട് പോകുന്ന വഴിക്കാ രാജന് വയ്യാതായത്. അപ്പൊ കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല, അടുത്ത് കണ്ട ഹോസ്പിറ്റലിലേക്ക് വണ്ടി കയറ്റി. ഇളവ് നോക്കി ഒരാൾടെ ജീവന് റിസ്ക് എടുക്കാൻ പറ്റില്ലല്ലോ.. "

" ഞാൻ നിങ്ങളെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. ഇവിടുത്തെ കഴുത്തറപ്പൻ ഫീസായത് കൊണ്ട് പറഞ്ഞതാ.. സാധാരണക്കാരെ കൈയ്യിൽ കിട്ടിയാൽ ഇവറ്റകള് പരമാവധി പിഴിയും. സില്ലി കാര്യങ്ങൾ ഊതി പെരുപ്പിച്ച് രോഗിയുടെ ഫാമിലിയെ ഭയപ്പെടുത്തി, പരമാവധി ഇവിടെ തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കും. എന്നിട്ട് ഡിസ്ചാർജ് ആവുമ്പോ വലിയൊരു തുക ബില്ലായി ചേർത്ത് തരും. അതുകൊണ്ട് പറയുവാ പറ്റുവാച്ചാ നാളെ തന്നെ രാജനെ വേറൊരു ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ നോക്ക്. ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്. "

" ഞാൻ ഡോക്ടറോഡ് സംസാരിക്കാം കേശവേട്ടാ.. " സോമൻ പറഞ്ഞു.

ICU വിന്റെ അടുത്തുള്ള കസേരകളിൽ വിഷമിച്ചിരിക്കുകയാണ് വിജിലയും, ഐശ്വര്യയും. അതിന്റെ അടുത്തായി പാർവതിയും, നമിതയും

💬 Comments

View all comments