0%

Chapter Title : രണ്ടാം ജീവിതം 2 [Sree JK]

Author : Kambikathakal Read All Parts 1.1K

വീണ്ടും രാവിലത്തെ കാഴ്ച മനസിൽ വന്നു. ഒരു ചെറിയ പുഞ്ചിരിയും ജാള്യതയും എല്ലാം മുഖത്ത് വന്നു. സ്മിത ചായ നാല് ഗ്ലാസിലാക്കി ഒഴിച്ചു.

"നീ ഇരിക്ക്. ഞാനിത് ചേട്ടന് കൊടുത്തിട്ട് വരാം. രാവിലെ എവിടെയോ മരംമുറി ഉണ്ടെന്ന് പറഞ്ഞിരുന്നു."

സ്മിത പിൻവശത്തെ മേശയിൽ ഇരുന്നു. രമേശനെ ഫെയ്സ് ചെയ്യാൻ ചമ്മൽ ഉള്ളതുകൊണ്ട് മുൻവശത്തേക്ക് പോയില്ല. ചിന്തുവും എഴുന്നേറ്റ് മുഖം കഴുകി അങ്ങോട്ടേക്ക് വന്നു.

"അമ്മ എന്താ വിളിക്കാതെ വന്നേ?"

"അവധി അല്ലെ, നീ ഉറങ്ങട്ടെ എന്ന് കരുതിയെടാ. അടുക്കളയിൽ ചായ ഒഴിച്ച് വെച്ചിട്ടുണ്ട്. എടുത്തിട്ട് വാ"

ചിന്തു അകത്ത് കയറി ഗ്ലാസുമായി വന്ന് മേശയുടെ ഒരു വശത്ത് ഇരുന്നു.

"ഞാൻ സർവീസ് സെൻ്ററിലേക്ക് പോകുവാ. ഇവിടെ വെറുതെ ഇരുന്നാ ഉറങ്ങിപ്പോവും. അവിടെയാകുമ്പോ 500 രൂപ കിട്ടുമല്ലോ. പിന്നെ വേറെയും കിട്ടുമായിരിക്കും."

"അജി ചേട്ടൻ ചോദിച്ചു, നീ ഇനി ജോലിക്ക് വരുമോ എന്ന്. 10 കിലോമീറ്റർ പിന്നെയും ദൂരമില്ലേ അവിടേക്ക്."

"അത് സാരമില്ലെന്നെ. വലിയ ചെലവില്ലല്ലോ. അമ്മാ, കഴിക്കാൻ എന്താ?"

"ഡാ നീ ഇന്ന് പുറത്ത് നിന്ന് കഴിക്കുമോ? സാധനം ഒക്കെ വാങ്ങണ്ടെ ഇനി. അമ്മയുടെ ബാഗിൽ നിന്ന് ഒരു ഇരുനൂറ് എടുത്തോ."

"ശരി അമ്മാ, ഞാൻ പോയി റെഡി ആവട്ടെ."

അവൻ ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ച് വീട്ടിലേക്ക് പോയി.

"അവൻ പോയോ?"

"ആഹ് ചേച്ചി, ജോലിക്ക് പോകണമെന്ന്."

"നല്ലതാ. ഈ പ്രായത്തിലെ ഉത്തരവാദിത്വബോധമുണ്ടല്ലോ. ഇവിടെ ഏരിയയിൽ ഉള്ളതൊക്കെ വെള്ളമടിയും അടിപിടിയും കേസും വക്കാണവുമായി നടക്കുകയാ. അയ്യോ, അവന് കഴിക്കാൻ ഉണ്ടാക്കണ്ടേ?"

"ഇന്നൊരു ദിവസം പുറത്ത് നിന്ന്

💬 Comments

View all comments